പത്തനംതിട്ട ഡിസിസി ഓഫീസില്‍ കരിങ്കൊടി ഉയര്‍ത്തിയ സംഭവം; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരിലേക്കും അന്വേഷണം

പത്തനംതിട്ട ഡിസിസി ഓഫീസിൽ കരിങ്കൊടി ഉയർത്തിയ സംഭവത്തിൽ ജില്ലയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരിലേക്കും അന്വേഷണം. വാഹനത്തിന് മുകളിലിരുന്ന് പാർട്ടി പ്രവർത്തകർ കരിങ്കൊടി കെട്ടിയതായി പാർട്ടി അന്വേഷണ കമ്മീഷന് വിവരങ്ങളെത്തി.

സംസ്ഥാന നേതൃത്വം തയ്യാറാക്കിയ ഡിസിസി നേതൃ പട്ടികയ്‌ക്കെതിരെ മാത്രമല്ലായിരുന്നു കരിങ്കൊടി പ്രതിഷേധമെന്ന കണ്ടെത്തലിലാണ് കോൺഗ്രസ് നിയോഗിച്ച അന്വേഷണ കമ്മീഷന്റെ വിലയിരുത്തൽ. കെ.ശിവദാസൻ നായർക്കെതിരെ നേതൃത്വം എടുത്ത സസ്‌പെൻഷൻ നടപടി കൂടി ആധാരമായിട്ടുണ്ട്.

നഗരത്തിനുള്ളിൽ പ്രവർത്തിക്കുന്ന ചില യൂത്ത് കോൺഗ്രസ് പ്രവർത്തകരിലേക്കാണ് നിലവിൽ അന്വേഷണം നീളുന്നത്. ആംബുലൻസ് വാഹനവും, യുവാക്കൾ കരിങ്കൊടി കെട്ടാനായി ഉപയോഗപ്പെടുത്തിയെന്നാണ് സൂചന.

ഡിസിസി ബ്ലോക്ക്, മണ്ഡലം ഭാരവാഹികൾ അടക്കം പത്ത് പേരെയാണ് മൊഴി നൽകാനായി നോട്ടീസ് നൽകി വിളിപ്പിച്ചത്. ഇവരിൽ ചിലർ നിർണായക വെളിപ്പെടുത്തൽ നടത്തിയതായാണ് വിവരം. ഇതിനുപിന്നിൽ ഗ്രൂപ്പ് വൈര്യം ഉണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. അടുത്ത മാസം ഒരു സിറ്റിങ് കൂടി നടത്തും. ശേഷമാകും അന്തിമ റിപ്പോർട്ട്. പ്രവർത്തകരുടെ പങ്കാളിത്തം ബോധ്യപ്പെട്ടാൽ പാർട്ടിയിൽ നിന്ന് പുറത്തേക്കാണെന്ന് നേതൃത്വം നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News