പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത: സൗദി അറേബ്യയിലേക്ക് എയർ ഇന്ത്യ സർവ്വീസ് പുനരാരംഭിക്കുന്നു

സൗദി അറേബ്യയിലേക്ക് അടുത്ത മാസം മുതൽ സർവ്വീസ് പ്രഖ്യാപിച്ച് എയർ ഇന്ത്യ. ഒക്ടോബർ 31 മുതലാണ് ഇന്ത്യയിൽ നിന്ന് സൗദിയിലേക്കും  തിരിച്ചും സർവീസ് നടത്തുമെന്ന് എയർ ഇന്ത്യ അറിയിച്ചത്.

ഇന്ത്യയിൽ നിന്ന് സൗദിയിലെ  പ്രധാന നഗരികളായ റിയാദ്, ജിദ്ദ, ദമാം വിമാനത്താവളങ്ങളിലേക്ക് സർവ്വീസുകൾ ഉണ്ടാകുമെന്ന് എയർ ഇന്ത്യ അറിയിച്ചു.

എന്നാൽ, ഇന്ത്യയിൽ നിന്ന് ഏതെല്ലാം വിമാനത്താവളങ്ങളിൽ നിന്നാണ് സർവ്വീസുകൾ ഉണ്ടാകുകയെന്ന് വ്യക്തമാക്കിയിട്ടില്ല.  പ്രവാസികൾക്ക് ഏറെ ആശ്വാസം നൽകുന്ന പ്രഖ്യാപനമാണ് എയർ ഇന്ത്യയുടെ നേരിട്ടുള്ള വിമാന സർവ്വീസ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News