ആദ്യം ഇടഞ്ഞു, പിന്നെ അയഞ്ഞു; സുധീരനെ നേരിൽ കാണാൻ ശ്രമിക്കുമെന്ന് കെ സുധാകരൻ

രാഷ്‌ട്രീയ കാര്യസമിതിയിൽ നിന്നും രാജിവെച്ച വി എം സുധീരനെ നേരിൽ കാണാൻ ശ്രമിക്കുമെന്ന് കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ. സുധീരന്റെ പ്രശ്നം പരിഹരിക്കും. സുധീരനോട് രാജി പിൻവലിക്കാൻ ആവശ്യപ്പെടുമെന്നും അദ്ദേഹത്തെ നേരിട്ട് കാണാൻ ഹൈക്കമാൻഡ് നിർദേശിച്ചിട്ടുണ്ടെന്നും കെ സുധാകരൻ വ്യക്തമാക്കി.

അതേസമയം, സുധീരന്റെ രാജിയിൽ കെ സുധാകരൻ ആദ്യം അമർഷം പ്രകടിപ്പിച്ചിരുന്നു. താൻ സുധീരനെ കാണില്ലെന്നും രാജി അനാവശ്യ ചർച്ചകൾക്ക് വഴിയൊരുക്കിയെന്നും സുധാകരൻ നേരത്തെ വിമർശനം ഉന്നയിച്ചിരുന്നു. എന്നാൽ പിന്നീട് താരിഖ് അൻവറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സുധാകരൻ തന്റെ നിലപാട് മാറ്റിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News