വൈക്കത്ത് യുവതിയും യുവാവും തൂങ്ങി മരിച്ച നിലയിൽ

കോട്ടയം വൈക്കത്ത് എയർഹോസ്റ്റസ് വിദ്യാർഥിനിയെയും സുഹൃത്തിനെയും ഒരേ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചെമ്പ് കൊച്ചങ്ങാടി സ്വദേശികളായ അമർജിത്തിനെയും കൃഷ്ണപ്രിയയെയുമാണ് കയറിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം.

ചെമ്പ് കൊച്ചങ്ങാടി ഒറ്റാഞ്ഞിലിത്തറയിൽ 23 കാരനായ അമർജിത്തിനെയും കൊച്ചങ്ങാടി വടക്കേ പ്ലായിൽ 21 കാരിയായ കൃഷ്ണപ്രിയയെയുമാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്നലെ രാത്രി മുതൽ ഇരുവരെയും കാണാതായതോടെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് ഇവരെ കണ്ടെത്താൻ തെരച്ചിൽ നടത്തിയിരുന്നു. രാവിലെ ആറരയോടെ അയൽവാസിയായ ഒരാൾ സുഹൃത്തിന്റെ വീട്ടിൽ ബൈക്ക് എടുക്കാൻ പോയി വരുമ്പോഴാണ് യാദൃശ്ചികമായി സമീപത്തെ ആളൊഴിഞ്ഞ കാടു പിടിച്ച സ്ഥലത്ത് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഹോട്ടൽ മാനേജ്മെന്റ് പഠനം കഴിഞ്ഞു ജോലി അന്വേഷിച്ചു വരികയായിരുന്നു അമർ ജിത്ത് . കൃഷ്ണപ്രിയ എറണാകുളത്ത് എയർ ഹോസ്റ്റസ് കോഴ്സിനു പഠിക്കുകയായിരുന്നു.

വൈക്കം ഡിവൈഎസ്പി എ ജെ തോമസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഇവരുടെ പ്രണയത്തിന് ബന്ധുക്കൾ എതിരുനിന്നതാണ് ഇവരുടെ മരണത്തിലേയക്കു നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. എന്നാൽ മരണ കാരണത്തെ കുറിച്ച് വ്യക്തത വന്നിട്ടില്ല.

ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി ഇരുവരുടെയും മൃതദേഹം വൈക്കം താലൂക്ക് ആശുപത്രിയിലെ മോർച്ചറിലേക്ക് മാറ്റി. മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചു പോസ്റ്റുമോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News