രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസിനെയും ട്രോളി സംവിധായകനും നിര്‍മ്മാതാവുമായ എം എ നിഷാദ്. ബി ജെ പി തിരഞ്ഞെടുപ്പില്‍ അനായസേന,വിജയിക്കുന്നതിന്റെ ഗുട്ടന്‍സ് മനസ്സിലാക്കാന്‍, പാഴൂര്‍ പടിപ്പുരയില്‍ പോയി കവടി നിരത്തണ്ടെന്നും മഹാ പ്രസ്ഥാനത്തിന്റെ തകര്‍ച്ചയുടെ പെട്ടിയുടെ അവസാന ആണിക്കല്ലും അടിച്ചിട്ടേ അമ്മയും മകനും തൃപ്തിയാകൂ എന്നാണ് സോണിയ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും പരിഹാസ രൂപേണ എം എ നിഷാദ് വിമര്‍ശിച്ചത്. തന്റെ ഫേസ്ബുക്ക് കുറിപ്പിലാണ് നിഷാദിന്റെ വിമര്‍ശനം.
കുറേ നാള്‍ എ കെ ആന്റണി,അഹമ്മദ് പട്ടേല്‍,അംബികാ സോണി ത്രയം അതിന് വേണ്ട എല്ലാ ഒത്താശകളും ചെയ്ത് പോയിരുന്നെങ്കില്‍,ഇന്ന് ആ പണി ചെയ്യുന്നത് വാര്‍ റൂം പോരാളി കെ സി വേണുഗോപാലും സില്‍ബന്ധികളുമാണ്…ജനപിന്തുണയുളള നേതാക്കന്മാരെ തിരഞ്ഞ് പിടിച്ച് ഒതുക്കാന്‍,അമ്മ സോണിയക്കും മകന്‍ രാഹുലിനും ഒരു പ്രത്യേക മെയ് വഴക്കമുണ്ട്…
പഞ്ചാബില്‍ അമരീന്ദറിനെ ഒതുക്കിയതാണ് ഏറ്റവും പുതിയത്. കോണ്‍ഗ്രസ്സുകാരുടെ മുന്നില്‍, ഇനി രണ്ട് ഓപ്ഷനുകള്‍ മാത്രം. രാഹുല്‍ സ്തുതികളില്‍ അഭിരസിച്ച്,കോണ്‍ഗ്രസ്സ് എന്ന മുങ്ങുന്ന കപ്പലില്‍ തുടരാം. അല്ലെങ്കില്‍,അമ്മയേയും മകനേയും തളളി പറഞ്ഞ് അന്തസ്സായി മതേതര, ജനാധിപത്യ ചേരിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാം. അറിയാത്ത പുളളക്ക് ചൊറിയുമ്പോള്‍ അറിയും..എന്നൊരു ചൊല്ലുണ്ട്..നിഷാദ് ഫേസ്ബുക്കില്‍ കുറിച്ചു.
എം എ നിഷാദിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം
”രാഹുൽ ഗാന്ധി,ഈ വീടിന്റ്റെ ഐശ്വര്യം”
— ബി ജെ പി..
ഈ വാചകം അന്വർത്ഥമാകാൻ തുടങ്ങിയിട്ട്
നാളേറെയായി…തെളിച്ച് പറഞ്ഞാൽ 2014
മുതൽ…ബി ജെ പി തിരഞ്ഞെടുപ്പിൽ അനായസേന,വിജയിക്കുന്നതിന്റ്റേയും,പല
സംസ്ഥാനങ്ങളിൽ അധികാരത്തിൽ
എത്തുകയും ചെയ്തതിന്റ്റെ ഗുട്ടൻസ്
മനസ്സിലാക്കാൻ,പാഴൂർ പടിപ്പുരയിൽ പോയി
കവടി നിരത്തണ്ട എന്ന് സാരം..
മഹത്തായ പാരമ്പര്യം അവകാശപ്പെടുന്ന
മഹാ (ചുമ്മ ഒരം ഗുമ്മിന്) പ്രസ്ഥാനത്തിന്റ്റെ
തകർച്ചയുടെ പെട്ടിയുടെ അവസാന,ആണിക്കല്ലും അടിച്ചിട്ടേ,അമ്മയും
മകനും തൃപ്തിയാകൂ…കുറേ നാൾ
ഏ കെ ആന്റ്റണി,അഹമ്മദ് പട്ടേൽ,അംബികാ സോണി ത്രയം അതിന്
വേണ്ട എല്ലാ ഒത്താശകളും ചെയ്ത് പോയിരുന്നെങ്കിൽ,ഇന്ന് ആ പണി ചെയ്യുന്നത്
വാർ റൂം പോരാളി കെ സി വേണുഗോപാലും
സിൽബന്ധികളുമാണ്…
ജനപിന്തുണയുളള നേതാക്കന്മാരെ തിരഞ്ഞ്
പിടിച്ച് ഒതുക്കാൻ,അമ്മ സോണിയക്കും
മകൻ രാഹുലിനും ഒരു പ്രത്യേക മെയ് വഴക്കമുണ്ട്…
പഞ്ചാബിൽ അമരീന്ദറിനെ ഒതുക്കിയതാണ്
ഏറ്റവും പുതിയത്….
കോൺഗ്രസ്സുകാരുടെമുന്നിൽ,ഇനി രണ്ട്
ഓപ്ഷനുകൾ മാത്രം…
രാഹുൽ സ്തുതികളിൽ അഭിരസിച്ച്,കോൺഗ്രസ്സ് എന്ന മുങ്ങുന്ന
കപ്പലിൽ തുടരാം…
അല്ലെങ്കിൽ,അമ്മയേയും മകനേയും തളളി
പറഞ്ഞ് അന്തസ്സായി മതേതര,ജനാധിപത്യ
ചേരിയിൽ ചേർന്ന് പ്രവർത്തിക്കാം…
The choice is yours…
ചുമ്മ പറഞ്ഞുവെന്ന് മാത്രം…
അറിയാത്ത പുളളക്ക് ചൊറിയുമ്പോൾ
അറിയും..എന്നൊരു ചൊല്ലുണ്ട്…
അപ്പോൾ..ബൈ…
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.