
താര ജാഡയില്ലാത്ത താര പുത്രന്മാരിലൊരാളാണ് പ്രണവ് മോഹന്‍ലാല്‍. സാധാരണക്കാരിലും സാധാരണക്കാരനായി ജീവിക്കാനാണ് പ്രണവിനിഷ്ടമെന്ന് മോഹന്‍ലാല്‍ തന്നെ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. പ്രണവ് മോഹന്‍ലാലിന്റെ ലാളിത്യത്തെക്കുറിച്ചുള്ള പല സോഷ്യല്‍ മീഡിയ പോസ്റ്റുകളും മുന്‍പ് വൈറലായിട്ടുണ്ട്.
പ്രണവ് മോഹന്‍ലാലിന്റെ പുതിയൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ ലോകം ഏറ്റെടുത്തിരിക്കുന്നത്. കടലില്‍ വീണ തെരുവു നായയെ സാഹസികമായി രക്ഷിച്ച് പ്രണവ് കരയ്ക്ക് എത്തിക്കുന്ന വീഡിയോയാണിത്.
കടലില്‍നിന്നും നീന്തിവരുന്ന പ്രണവിനെയാണ് വീഡിയോയില്‍ കാണുന്നത്. കരയില്‍ എത്താറാകുമ്പോഴാണ് പ്രണവിന്റെ കയ്യില്‍ തെരുവു നായ ഉണ്ടായിരുന്നതായി മനസിലാകുന്നത്. കരയിലെത്തിയ പ്രണവ് തെരുവു നായയെ മറ്റു നായകളുടെ കൂട്ടത്തിലേക്ക് വിടുന്നതും കൂളായി നടന്നതുപോകുന്നതും വീഡിയോയില്‍ കാണാം.
‘ഹൃദയം’ ആണ് പ്രണവ് നായകനായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. വിനീത് ശ്രീനിവാസന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശനാണ് നായിക. ദര്‍ശന രാജേന്ദ്രനും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഇറങ്ങുന്ന ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലും പ്രണവ് അഭിനയിച്ചിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here