‘ഹോളി ഫാദർ’ സ്വിച്ച് ഓൺ ആയി

ബ്രൈറ്റ് സാം റോബിൻസ് ആദ്യമായി തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘ഹോളി ഫാദർ’ സ്വിച്ച് ഓൺ ആയി . ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമ്മം പ്രമുഖ സംവിധായകൻ സിബിമലയിൽ നിർവഹിച്ചു.

രോഗാതുരതയിൽപ്പെട്ട് ഓർമ്മയുടെയും മറവിയുടെയും നൂൽപ്പാലത്തിലൂടെ സഞ്ചരിക്കുന്ന ഡിമെൻഷ്യ ബാധിച്ച റോസാരിയോ എന്ന 60 കാരന്റെ ജീവിത യാത്രയാണ് ഹോളി ഫാദർ എന്ന സിനിമ പറഞ്ഞുപോവുന്നത്.

മറീന മൈക്കിൾ ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തനിയ്ക്ക് ലഭിച്ച എല്ലാ സൗഭാഗ്യങ്ങളും മാറ്റിവെച്ച് തന്റെ പിതാവിനെ ശുശ്രൂഷിക്കുന്ന  ‘ലൊറൈൻ’ എന്ന ആംഗ്ലോ ഇന്ത്യൻ പെൺകുട്ടിയയാണ് മറീന ചിത്രത്തിൽ എത്തുന്നത്. അമേരിക്കൻ മലയാളിയായ രാജു തോട്ടം പിതാവിന്റെ വേഷം കൈകാര്യം ചെയ്യുന്നു.

ഭരതം ആർട്ട്സിന്റെ ബാനറിൽ ആമി നിർമ്മിക്കുന്ന ഈ ചിത്രത്തിൽ മറീന മൈക്കിൾ,രാജു തോട്ടം എന്നിവരെ കൂടാതെ ജോയ് മാത്യു, മിഥുൻ രാജ് തോട്ടം, സുനിൽ സുഖദ, പ്രകാശ് പയ്യാനക്കൽ, സംവിധായകരായ പ്രിയനന്ദനൻ, ജോഷി മാത്യു, തുടങ്ങിയവർക്കൊപ്പം മലയാളത്തിലെ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. ചിത്രത്തിന്റെ ചിത്രീകരണം എറണാക്കുളം, വാഗമൺ, എന്നിവിടങ്ങളിലായി പുരോഗമിക്കുകയാണ്.

രാജേഷ് പീറ്റർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈനർ- ബെവിൻ സാം, പ്രൊഡക്ഷൻ കൺട്രോളർ- എസ്.കെ. സുനിൽ, കല-കിഷോർ, മേക്കപ്പ്- പട്ടണം റഷീദ്, വസ്ത്രാലങ്കാരം- കൺസി സിബി, സ്റ്റിൽസ്-വിനോദ്, അസോസിയേറ്റ് ഡയറക്ടർ- അനിൽ മേടയിൽ, ജിജേഷ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News