രോഹിണി കോടതി വെടിവെപ്പ്; പ്രതികളെ ക്രൈംബ്രാഞ്ചിന് കൈമാറി

ദില്ലി രോഹിണി കോടതി വെടിവെപ്പില്‍ അറസ്റ്റിലായ പ്രതികളെ ക്രൈംബ്രാഞ്ചിന് കൈമാറി. ഉമങ് യാദവ്, വിനയ് എന്നിവരാണ് അറസ്റ്റിലായത്. ആക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ തില്ലു താജ്പൂരി എന്നയാളാണെന്ന് പൊലീസ് പറഞ്ഞു.

കോടതി വളപ്പിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് പ്രതികളെ പിടികൂടിയത്.ഇന്നലെയാണ് കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ദില്ലി രോഹിണി കോടതിയില്‍ മാഫിയ സംഘങ്ങള്‍ തമ്മില്‍ വെടിവെപ്പ് നടന്നത്.

നാല് മരണം റിപ്പോര്‍ട്ട് ചെയ്തു. ഗുണ്ടാ തലവന്‍ ഗോഗി അടക്കം നാല് പേരാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. ഗോഗിയെ കോടതിയില്‍ ഹാജരാക്കി വിചാണ നടത്തുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. അക്രമത്തില്‍ ആറ് പേര്‍ക്ക് വെടിയേറ്റു.

കോടതിയുടെ രണ്ടാം നിലയിലെ 207-ാം നമ്പര്‍ മുറിയിലാണ് വെടിവെപ്പ് നടന്നത്. കൊടും കുറ്റവാളി ജിതേന്ദര്‍ ഗോഗിയുടെ വിചാരണ നടക്കുന്നതിനിടെ അഭിഭാഷകരുടെ വേഷത്തിലെത്തിയ രണ്ട് പേര്‍ കോടതിമുറിയില്‍ പ്രവേശിച്ച് ഗോഗിക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തെ അപലപിച്ച് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ രംഗത്തുവന്നിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here