ADVERTISEMENT
രാജ്യത്ത് ഒക്ടോബർ- നവംബർ മാസങ്ങൾ ഉത്സവങ്ങളുടെ കാലമാണെന്നും ഉത്സവങ്ങൾ ആഘോഷിക്കുമ്പോൾ കൊറോണയുടെ കാര്യം മറന്നു പോകരുതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡ് ഭീതി ഒഴിഞ്ഞിട്ടില്ലെന്നും വാക്സിൻ എടുത്താലും മാർഗനിർദേശങ്ങൾ പാലിക്കണമെന്ന് മോദി പറഞ്ഞു.
പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിന്റെ 81 ാം ഭാഗത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഗ്രാമീണ മേഖലയിൽ പുതിയ സംരംഭകർ ഉയർന്നു വരുന്നുണ്ട്. അവരിലൂടെ നമുക്ക് പുതിയ വികസന മുഖം രാജ്യത്തിന് നൽകാമെന്നും മോദി മൻ കി ബാത്തിൽ പറഞ്ഞു.
ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് ഖാദി ഉൽപ്പന്നങ്ങൾ വാങ്ങി ഉപയോഗിക്കാൻ രാജ്യത്തെ ജനങ്ങൾ സന്നദ്ധമാകണമെന്നും മോദി കൂട്ടിച്ചേർത്തു. സ്വാതന്ത്ര്യം മാത്രമല്ല ശുചിത്വവും നമുക്ക് ഗാന്ധിജി നൽകിയത് ആണ്. അതുകൊണ്ട് നമ്മുടെ സ്വഭാവം നിർണയിക്കുന്നത് ശുചിത്വവും കൂടിയാണെന്നും നരേന്ദ്ര മോദി പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.