സിനിമാ തിയേറ്ററുകള്‍ തുറക്കാന്‍ തയ്യാറായി മഹാരാഷ്ട്ര; രണ്ട് ഡോസ് വാക്സിനെടുത്തവര്‍ക്ക് മാത്രം പ്രവേശനം

കോവിഡ് വ്യാപന തോത് കുറഞ്ഞ സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ സിനിമാ തിയേറ്ററുകളും ഓഡിറ്റോറിയങ്ങളും തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ഒക്ടോബര്‍ 22 മുതലാണ് തിയേറ്ററുകളും ഓഡിറ്റോറിയങ്ങളും തുറക്കുന്നത്.

പകുതി സീറ്റില്‍ ആളുകളെ ഉള്‍ക്കൊള്ളിച്ച് തുറക്കാനാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ അടുത്ത ആഴ്ച പുറത്തിറക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

സ്‌കൂളുകളും ആരാധനാലയങ്ങളും തുറക്കാന്‍ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ തീരുമാനം എടുത്തിരുന്നു. പിന്നാലെ സിനിമ, തിയേറ്റര്‍ പ്രതിനിധികളുമായി ശനിയാഴ്ച മുഖ്യമന്ത്രി ഉദ്ധവ് താക്കറെ കൂടിക്കാഴ്ച നടത്തി. ഇതിന് ശേഷമാണ് തുറക്കാനുള്ള തീരുമാനം എടുത്തത്.

50 ശതമാനം ആളുകളെ മാത്രം പ്രവേശിപ്പിക്കാനാണ് ഇപ്പോള്‍ അനുമതി നല്‍കുന്നത്. രണ്ട് ഡോസ് വാക്സിനെടുത്ത ആളുകള്‍ക്ക് മാത്രമായിരിക്കും പ്രവേശനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News