പുരാവസ്തു വില്‍പ്പനക്കാരനെന്ന വ്യാജേന തട്ടിപ്പ്; പ്രതി അറസ്റ്റിൽ

കൊച്ചിയിൽ പുരാവസ്തു വില്‍പ്പനക്കാരനെന്ന വ്യാജേന കോടികളുടെ തട്ടിപ്പ് നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ. ചേർത്തല സ്വദേശിയും പ്രവാസി ഫെഡറേഷൻ ചെയർമാനുമായ മോൻസൺ മാവുങ്കലാണ് അറസ്റ്റിലായത്. ക്രൈംബ്രാഞ്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വലിയ തോതിലുള്ള പുരാവസ്തു ശേഖരം കൈവശമുണ്ടെന്ന് പറഞ്ഞ് ഒട്ടേറെ പേരുടെ കയ്യിൽ കോടികൾ തട്ടിയെന്ന പരാതിയിലാണ് ക്രൈം ബ്രാഞ്ച് ഇന്നലെ അർദ്ധ രാത്രിയോടെ അറസ്റ്റ് ചെയ്തത്. ഇയാൾക്കൊപ്പം മറ്റ് അഞ്ച് പേരെക്കൂടി കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. തട്ടിപ്പിനിരയായ ആറു പേരാണ് ഡി.ജി.പിക്ക് കഴിഞ്ഞയാഴ്ച പരാതി നൽകിയത്.

26,2000 കോടിയോളം രൂപ പുരാവസ്തു വിറ്റ വകയിൽ തന്റെ വിദേശത്തെ അക്കൗണ്ടിലുണ്ടെന്നും ഇത് തന്റെ ഇന്ത്യയിലെ അക്കൗണ്ടിലെ മാറ്റിയപ്പോൾ ഫെമ ഉദ്യോഗസ്ഥർ പിടിച്ചു വെച്ചിരിക്കുകയാണെന്ന് ഇയാൾ പരാതിക്കാരോട് പറഞ്ഞു.ആ തുക തിരികെ ലഭിക്കാനായി നിയപോരാട്ടങ്ങൾക്ക് കുറച്ച് തുക വേണമെന്നാണ് ഇവരോട് ആവശ്യപ്പെട്ടത്. ഉന്നതരായ വ്യക്തികളുമായി തനിക്ക് ബന്ധമുണ്ടെന്നും മോൺസന് ഇവരെ തെളിവ് സഹിതം ബോധ്യപ്പെടുത്താനും കഴിഞ്ഞു. ഇത് വിശ്വസിച്ചാണ് പത്ത് കോടിയോളം രൂപ പല സമയങ്ങളിലായി പരാതിക്കാർ ഇയാൾക്ക് കൈമാറിയത്. പിന്നീട് ഇതെല്ലം വ്യാജമാണെന്ന് വ്യക്തമായതോടെയാണ് അവർ പരാതി നൽകിയത്.മൈസൂർ കൊട്ടാരത്തിന്റെ ആധാരം അടക്കമുള്ള അനേകം രേഖകൾ തങ്ങളുടെ പക്കലുണ്ടെന്നാണ് മോൻസൺ പരാതിക്കാരെ പറഞ്ഞു വിശ്വസിപ്പിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News