ഹോളിവുഡ് സാങ്കേതിക വിദ്യയില്‍ ‘കത്തനാര്‍’ ഒരുങ്ങുന്നു

ഹോം എന്ന ചിത്രത്തിന് ശേഷം റോജിന്‍ തോമസ് സംവിധാനം ചെയ്ത് ജയസൂര്യ നായകനാകുന്ന ‘കത്തനാര്‍’ന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിച്ചു. ഹോളിവുഡ് ചിത്രമായ ജംഗിള്‍ ബുക്ക്, ലയണ്‍ കിംഗ് തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മിച്ച സാങ്കേതിക വിദ്യയിലാണ് കത്തനാരും ഒരുക്കുന്നത്.

അന്താരാഷ്ട്ര സിനിമകളില്‍ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യകള്‍ കത്തനാരിലൂടെ മലയാള സിനിമയില്‍ കൊണ്ടുവരാന്‍ അവസരമുണ്ടായതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് കത്തനാരിന്റെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.

ഇന്ത്യയിലെ തന്നെ സാങ്കേതിക പ്രവര്‍ത്തകരെ ഉപയോഗപ്പെടുത്തിയാണ് കത്തനാര്‍ ഒരുക്കുന്നത്. ഏഴുഭാഷകളില്‍ പുറത്തിറക്കുന്ന കത്തനാരിന്റെ പ്രീപ്രൊഡക്ഷനും പ്രിന്‍സിപ്പല്‍ ഫോട്ടോഗ്രാഫിയും ഒരു വര്‍ഷം കൊണ്ടാണ് പൂര്‍ത്തിയാക്കുക.

തുടര്‍ന്നാണ് ചിത്രീകരണം. കടമറ്റത്ത് കത്തനാരുടെ ഇതുവരെ ആരും പറയാത്ത കഥയാണ് റോജിനും സംഘവും ഒരുക്കുന്നത്. എഴുത്തുകാരനും റിസേര്‍ച്ചറുമായ ആര്‍. രാമാനന്ദാണ് ചിത്രത്തിന്റെ കഥയൊരുക്കിയിരിക്കുന്നത്.

ശ്രീ ഗോകുലം ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്. വി.സി പ്രവീണ്‍, ബൈജു ഗോപാലന്‍ എന്നിവരാണ് കോ പ്രൊഡ്യൂസേഴ്സ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കൃഷ്ണമൂര്‍ത്തിയാണ്.

നീല്‍ ഡി കുന്‍ഹയാണ് ഛായാഗ്രഹണം. സംഗീതം രാഹുല്‍ സുബ്രഹ്മണ്യം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സിദ്ദു പനക്കല്‍, വെര്‍ച്വല്‍ പ്രൊഡക്ഷന്‍ : സെന്തില്‍ നാഥന്‍, സി.ജി.ഐ: വിഷ്ണു രാജ് എന്നിവരാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News