കമിതാക്കളുടെ ആത്മഹത്യ: പ്രണയത്തിന് ബന്ധുക്കള്‍ എതിരുനിന്നതാണ് കാരണമെന്ന് പൊലീസ്

കോട്ടയം വൈക്കത്ത് കമിതാക്കളെ ഒരേ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രണയത്തിന് ബന്ധുക്കള്‍ എതിരുനിന്നതാണ് കാരണമെന്ന് പൊലീസ്. ചെമ്പ് കൊച്ചങ്ങാടി സ്വദേശികളായ അമര്‍ജിത്തിനെയും(23) കൃഷ്ണപ്രിയയെയുമാണ് (21) കയറില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹോട്ടല്‍ മാനേജ്‌മെന്റ് പഠനം കഴിഞ്ഞു ജോലി അന്വേഷിച്ചു വരികയായിരുന്നു അമര്‍ ജിത്ത്. കൃഷ്ണപ്രിയ എറണാകുളത്ത് എയര്‍ ഹോസ്റ്റസ് കോഴ്‌സിനു പഠിക്കുകയായിരുന്നു.

ഇവരുടെ പ്രണയത്തിന് ബന്ധുക്കള്‍ എതിരുനിന്നതാണ് ഇവരുടെ മരണത്തിലേക്കു നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. എന്നാല്‍ മരണ കാരണത്തെ കുറിച്ച് വ്യക്തത വന്നിട്ടില്ല.

ഇന്നലെ രാത്രി മുതല്‍ ഇരുവരെയും കാണാതായതോടെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ഇവരെ കണ്ടെത്താന്‍ തെരച്ചില്‍ നടത്തിയിരുന്നു. രാവിലെ ആറരയോടെ അയല്‍വാസിയായ ഒരാള്‍ സുഹൃത്തിന്റെ വീട്ടില്‍ ബൈക്ക് എടുക്കാന്‍ പോയി വരുമ്പോഴാണ് യാദൃശ്ചികമായി സമീപത്തെ ആളൊഴിഞ്ഞ കാടു പിടിച്ച സ്ഥലത്ത് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വൈക്കം ഡിവൈഎസ്പി എ ജെ തോമസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി ഇരുവരുടെയും മൃതദേഹം വൈക്കം താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിലേക്ക് മാറ്റി. മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ചു പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News