പി കൃഷ്ണ പിള്ളയുടേയും സഹോദരൻ അയ്യപ്പന്റേയും ചരിത്രം കൂടുതൽ പഠിക്കണം; പ്രധാനമന്ത്രി

സ്വാതന്ത്ര സമര സേനനികളായ പി.കൃഷ്ണ പിള്ളയുടേയും സഹോദരൻ അയ്യപ്പന്റേയും ചരിത്രം കൂടുതൽ പഠിക്കണമെന്ന് രാജ്യത്തെ ജനങ്ങളോട് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടു. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നതിൽ ഇവർ വഹിച്ച പങ്ക് വലുതാണെന്നും മോദി പറഞ്ഞു. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിന്റെ 81-ാം ഭാഗത്തിൽ സംസാരിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

രാജ്യത്ത് ഒക്ടോബർ – നവംബർ മാസങ്ങൾ ഉത്സവങ്ങളുടെ കാലമാണെന്നും ഉത്സവങ്ങൾ ആഘോഷിക്കുമ്പോൾ കൊറോണയുടെ കാര്യം മറന്നു പോകരുതെന്നും മോദി വ്യക്തമാക്കി.

കോവിഡ് ഭീതി ഒഴിഞ്ഞിട്ടില്ലെന്നും വാക്സിൻ എടുത്താലും മാർഗനിർദേശങ്ങൾ പാലിക്കണമെന്നും മോദി പറഞ്ഞു. ഗ്രാമീണ മേഖലയിൽ പുതിയ സംരംഭകർ ഉയർന്നു വരുന്നുണ്ട്. അവരിലൂടെ നമുക്ക് പുതിയ വികസന മുഖം കെട്ടിപ്പെടുക്കാമെന്നും മോദി മൻ ബി ബാത്തിൽ പറഞ്ഞു. ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് ഖാദി ഉൽപ്പന്നങ്ങൾ വാങ്ങി ഉപയോഗിക്കാൻ രാജ്യത്തെ ജനങ്ങൾ സന്നദ്ധമാകണമെന്നും മോദി കൂട്ടിച്ചേർത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News