കോട്ടയത്ത് കഞ്ചാവുമായി സ്ത്രീകളെ പിടികൂടിയപ്പോള്‍ കണ്ടത്..!

കോട്ടയം മുണ്ടക്കയത്ത് രണ്ടേ കാൽ കിലോ കഞ്ചാവുമായി രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍. തമിഴ്നാട് കമ്പം സ്വദേശികളായ ചിത്ര, സെൽവി, കാന്തി എന്നിവരാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്.

തമിഴ്നാട്ടിൽ നിന്നും വൻതോതിൽ കേരളത്തിലേക്ക് കഞ്ചാവ് വരുന്നു എന്ന രഹസ്യവിവരത്തെ തുടർന്നാണ് എക്സൈസ് സംഘം പരിശോധന നടത്തിയത്. കമ്പത്ത് നിന്നും കുമളി ചെക്പോസ്റ്റ് വഴി ഇവർ മുണ്ടക്കയത്ത് എത്തിയപ്പോൾ ആയിരുന്നു എക്സൈസ് പിടികൂടിയത്.

എരുമേലി എക്സൈസ് റേഞ്ച് അസിസ്റ്റന്റ് ഇൻസ്പെക്ടർ G ഫെമിൻ്റ നേതൃത്വത്തിൽ ആണ് കഞ്ചാവ് പിടികൂടിയത്. പ്രതികളായ മൂന്ന് പേരെയും കോടതിയിൽ ഹാജരാക്കുകയും പിന്നീട് റിമാൻഡ് ചെയ്യുകയും ചെയ്തു.

രണ്ടുദിവസം മുൻപ് കോട്ടയം നഗരത്തിലും വൻതോതിലാണ് കഞ്ചാവ് പിടികൂടിയത്. ട്രെയിൻ മാർഗ്ഗം കടത്തുകയായിരുന്ന 9കിലോ കഞ്ചാവുമായി പിടിയിലായത് 3 യുവാക്കളായിരുന്നു. ഇതര സംസ്ഥാനങ്ങളിൽ നിന്നും ട്രയിനുകൾ വഴി കഞ്ചാവ് കടത്ത്  വ്യാപകമായതോടെയാണ് പൊലീസ് പരിശോധന ശക്തമാക്കിയത്.

പൊലീസിന് കിട്ടിയ രഹസ്യവിവരത്തെ തുടർന്നായിരുന്നു ആ ദിവസം പോലീസ് റെയിൽവേ സ്റ്റേഷനിൽ മഫ്ത്തിയിലെത്തി പരിശോധന നടത്തിയത്. ജില്ലയിൽ കഞ്ചാവ് വേട്ട വ്യാപകമായതോടെ ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡ് പരിശോധന ശക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News