ഗുരുവായൂർ അർബൻ ബാങ്ക് കോഴ നിയമനം; പരാതിക്കാരേയും എതിർപ്പുള്ളവരേയും വരുതിയിലാക്കാൻ കോൺ​ഗ്രസ്‌ നേതൃത്വം

ഗുരുവായൂർ അർബൻ ബാങ്കിലെ കോഴ നിയമനത്തില്‍, കോൺ​ഗ്രസ്‌ നേതാക്കളടക്കമുള്ള ഭരണസമിതിയം​ഗങ്ങളുടെ അറസ്റ്റിനുള്ള നീക്കമാരംഭിച്ചതോടെ പരാതിക്കാരേയും എതിർപ്പുള്ളവരേയും വരുതിയിലാക്കാൻ കോൺ​ഗ്രസ്‌ നേതൃത്വം ശ്രമമാരംഭിച്ചു.

നിയമന കോഴ വിവാദമാക്കുന്നതിന് നേതൃത്വം നൽകിയ പ്രബല വിഭാ​ഗത്തിന് സ്ഥാനമാനങ്ങൾ നൽകിയാണ്‌ നിശ്ശബ്ദരാക്കുന്നത്. ഇപ്പോൾ നേതൃത്വവുമായി പിണങ്ങി നൽക്കുന്ന ജലീൽ പൂക്കോടിനെ അർബൻ ബാങ്ക് ഡയറക്ടറാക്കിയാണ് നിശ്ശബ്ദനാക്കിയത്. ഇയാളുടെ അർധസഹോദരനും അനുയായിയുമായ ബഷീർ പൂക്കോടായിരുന്നു അർബൻ ബാങ്ക് നിയമനകോഴയിൽ പരസ്യപോരാട്ടത്തിന് നേതൃത്വം നൽകിയത്. കോൺ​ഗ്രസ്‌ നേതൃത്വവുമായി വർഷങ്ങളായി ഇടഞ്ഞുനിന്ന ജലീൽ പൂക്കോടും ബഷീർപൂക്കോടും ഇപ്പോൾ നേതൃത്വവുമായി രമ്യതയിലായി. ഇവരെ വരുതിയിലാക്കിയെങ്കിലും മറ്റ് ചിലർകൂടി എതിർപ്പുമായി രം​ഗത്തുവന്നത് നേതൃത്വത്തെ വെട്ടിലാക്കി.

പണവും സ്ഥാനവും ഓഫർ ചെയ്ത് ചിലരെക്കൂടി വരുതിയിലാക്കിയാൽ വൻ സാമ്പത്തികവെട്ടിപ്പും അഴിമതിയും മൂടിവയ്‌ക്കാമെന്ന് നേതൃത്വം കരുതേണ്ടെന്നാണ് പുതിയ പ്രതിഷേധക്കാർ പറയുന്നത്.

ബാങ്ക് നിയമനത്തിന്റെ മറവിൽ 11 ഒഴിവുകളിലേക്കായി 3.3കോടി രൂപ കോഴവാങ്ങിയവർ ജനങ്ങളേയും കോൺ​ഗ്രസിനേയും വഞ്ചിക്കുകയായിരുന്നുവെന്ന നിലപാടാണ് പ്രതിഷേധക്കാർക്കുള്ളത്. ബാങ്ക് ചെയർമാൻ വി വേണു​ഗോപാൽ, വൈസ് ചെയർമാൻ ആന്റോ തോമസ്‌ ഗുരുവായൂർ ​നഗരസഭാ പ്രതിപക്ഷ നേതാവും ഗുരുവായൂർ​ ബ്ലോക്ക് വൈസ് പ്രസിഡന്റുമായ കെ പി ഉദയൻ, ​യു ഡി എഫ് നേതാവ് പി സത്താർ എന്നിവരുടെ വീടുകളിലാണ്‌ കഴിഞ്ഞ ദിവസം റെയ്ഡ് നടന്നത്‌. ​

ഗുരുവായൂരിൽ വളരെ സജീവമായ ഈ സംഘം പക്ഷേ, ഏതാനും ആഴ്ചകളായി ​ പൊതുപരിപാടികളിൽ സജീവമല്ല. നേതാക്കളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയിരുന്നു. ഇവരുടെ അറസ്റ്റ് ഉണ്ടാകുമെന്ന് കരുതിയിരുന്നുവെങ്കിലും പ്രതികൾ ഒളിവിലാണെന്നാണ് ഉദ്യോ​ഗസ്ഥർ റിപ്പോർട്ട് നൽകിയിരുന്നത്. ഇതിനിടെയാണ് ഇവരുടെ വീടുകളിൽ റെയ്ഡ് നടന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News