പ്രതിപക്ഷനേതാവിന്റെ അനുനയ നീക്കങ്ങൾ പാളി; രാജിയിൽ ഉറച്ച് വി എം സുധീരൻ

കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് വി എം സുധീരന്‍ രാജിവച്ചതിന് പിന്നാലെ അനുനയ നീക്കവുമായി നേതാക്കള്‍. വി എം സുധീരനുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നടത്തിയ കൂടിക്കാഴ്ചയാണ് പരാജയപ്പെട്ടത്.നിലവിൽ സുധീരൻ തന്റെ നിലപാടിൽ തന്നെ ഉറച്ചു നിൽക്കുകയാണ് ചെയ്യുന്നത്.

കൂടിക്കാഴ്ചയ്ക്കിടെ വി എം സുധീരന്‍ പ്രതിപക്ഷനേതാവിനെ അതൃപ്തിയറിയിച്ചു. രാഷ്ട്രീയകാര്യ സമിതിയില്‍ മതിയായ ചര്‍ച്ചകള്‍ നടക്കുന്നില്ലെന്ന് സുധീരന്‍ പറഞ്ഞു. രാഷ്ട്രീയകാര്യ സമിതിയെ മറികടന്ന് പല തീരുമാനങ്ങളും നേതാക്കള്‍ ഏകപക്ഷീയമായെടുത്തു. നയപരമായ തീരുമാനങ്ങള്‍ രാഷ്ട്രീയകാര്യ സമിതിയോട് ചര്‍ച്ച ചെയ്യേണ്ടതായിരുന്നു. സമിതിയെ നോക്കുകുത്തിയാക്കിയെന്നും സുധീരന്‍ ആരോപിച്ചു.

വി എം സുധീരനുമായി ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കുമെന്നാണ് മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയും യുഡിഎഎഫ് കണ്‍വീനര്‍ എംഎം ഹസ്സനും സ്വീകരിച്ച നിലപാട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News