‘ഇരുമുടിക്കെട്ട് വലിച്ചെറിഞ്ഞവന്റെ ഗതി കണ്ടില്ലേ’; കെ സുരേന്ദ്രനെ രൂക്ഷമായി വിമര്‍ശിച്ച് നടന്‍ സന്തോഷ്

ശബരിമല വിവാദ കാലത്ത് ഇരുമുടിക്കെട്ട് വലിച്ചെറിഞ്ഞതിനെതിരെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെ രൂക്ഷമായി വിമര്‍ശിച്ച് നടന്‍ സന്തോഷ്. ഹിന്ദുക്കള്‍ പരിപാവനമായി കരുതുന്ന ഇരുമുടിക്കെട്ട് നമ്മുടെ ഒരു നേതാവ് വലിച്ചെറിഞ്ഞുവെന്നും അതിന് ഭഗവാന്‍ അറിഞ്ഞുകൊടുത്ത ശിക്ഷയാണ് ഇപ്പോള്‍ കാണുന്നതെന്നും സന്തോഷ് പറഞ്ഞു. തൃശൂര്‍ പാട്ടുരായ്ക്കലില്‍ തുവ്വൂര്‍ രക്തസാക്ഷി അനുസ്മരണത്തിന്റെ ഭാഗമായി വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ഹിന്ദു ധര്‍മ ജനജാഗ്രത സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

‘ശബരിമല വിവാദ കാലത്ത് ഹിന്ദുവിനെ ഉദ്ധരിക്കാന്‍ കുറേ നേതാക്കളെത്തി. നമ്മുടെ ഒരു നേതാവ് പാവനമായ ഇരുമുടിക്കെട്ട് എടുത്തെറിഞ്ഞുവെന്ന് സന്തോഷ് പറഞ്ഞു. കെ. സുരേന്ദ്രന്റെ പേര് പറയാതെയാണ് സന്തോഷ് തുറന്നടിച്ചത്. ‘ഹിന്ദുവിന്റെ അവസ്ഥക്ക് കാരണം ഹിന്ദുക്കള്‍ തന്നെയാണ്. ഓരോരുത്തര്‍ക്കും കൊടുക്കേണ്ട ശിക്ഷ ഭഗവാന്‍ തന്നെയാണ് കൊടുത്തത്. ഓരോരുത്തരും അനുഭവിക്കുന്നത് നമ്മള്‍ കാണുന്നുണ്ട്. ഒരു നേതാവ് ഇരുമുടിക്കെട്ട് എടുത്തെറിഞ്ഞു. ഹിന്ദു സംഘടനകളുടെ തലപ്പത്തെത്തുന്നവര്‍ ലീഡര്‍ ആവുന്നതിന് പകരം ഓരോ ദിവസവും ദൈവങ്ങളായി മാറുകയാണ്. കോടാനുകോടി ദൈവങ്ങളുള്ള ഹിന്ദുവിന് ആള്‍ദൈവങ്ങളെ ആവശ്യമില്ലായെന്നും സന്തോഷ് പറഞ്ഞു.

ശബരിമല വിവാദ കാലത്ത് സംഘ്പരിവാര്‍ വേദികളിലെ സ്ഥിരം സാന്നിധ്യമായിരുന്ന സന്തോഷ് പിന്നീട് ബി.ജെ.പിയിലെ ഗ്രൂപ്പിസത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തി നേതൃത്വത്തിനോട് അകലത്തിലായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News