‘തത്തേ യൂ ആര്‍ അണ്ടര്‍ അറസ്റ്റ്’ ; കോടതി പറഞ്ഞിട്ട് പറന്നാല്‍ മതി 

മനുഷ്യനെ അറസ്റ്റ് ചെയ്യുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്യുന്നത് നാം എപ്പോഴും കേള്‍ക്കാറുള്ള ഒന്നാണ്. എന്നാല്‍ പക്ഷി മൃഗാദികളെ കസ്റ്റഡിയിലെടുത്തതായി ആരും അങ്ങനെ കേട്ടുകാണില്ല. എന്നാല്‍ വീട്ടില്‍ കൂട്ടിലിട്ട് വളര്‍ത്തിയ തത്തയെ കസ്റ്റഡിയിലെടുത്ത് കേസെടുത്തിരിക്കുകയാണ്.

ചാലക്കുടി സ്വദേശിയുടെ വീട്ടില്‍ തത്തയെ വളര്‍ത്തുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. തത്തയെ ചാലക്കുടി കൊന്നക്കുഴി ഫോറസ്റ്റ് സ്റ്റേഷന്‍ ഉദ്യോഗസ്ഥരാണ് കസ്റ്റഡിയിലെടുത്തത്.

അകമലയിലെ വനംവകുപ്പിന്റെ വെറ്ററിനറി ക്ലിനിക്കില്‍ ശനിയാഴ്ചയാണ് തത്തയെ എത്തിച്ചത്. സുരക്ഷ മുന്‍നിര്‍ത്തിയാണ് വനം വെറ്ററിനറി ഡോക്ടര്‍ ഡേവിഡ് അബ്രഹാമിന് തത്തയെ കൈമാറിയത്.

വനം-വന്യജീവി പരിരക്ഷയില്‍ ഷെഡ്യൂള്‍ നാലില്‍ പെടുന്നതാണ് തത്ത. ചാലക്കുടി കോടതിയില്‍ കേസ് സമര്‍പ്പിച്ചു. കോടതി ഉത്തരവ് വാങ്ങി തത്തയെ പറത്തിവിടും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News