പഞ്ചാബിൽ പുതിയ മന്ത്രിസഭ ചുമതലയേൽക്കാനിരിയ്ക്കെ കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷം

പഞ്ചാബിൽ പുതിയ മന്ത്രിസഭ ചുമതലയേൽക്കാനിരിയ്ക്കെ കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷമാകുന്നു. മന്ത്രി സ്ഥാനത്തേയ്ക്ക് പരിഗണിയ്ക്കുന്ന റാണ ഗുർജിത് സിങ്ങിനെതിരെ 6 എം എല്‍ എമാർ രംഗത്തെത്തി.

ഖനന അഴിമതി കേസിൽ ഉൾപ്പെട്ട റാണയെ മന്ത്രി സ്ഥാനത്തേയ്ക്ക് പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട്  എം എല്‍ എമാർ പി സി സി അധ്യക്ഷൻ നവ്ജ്യോത് സിംഗ് സിദ്ധുവിന് കത്ത് നൽകി.

അതേ സമയം മന്ത്രിസഭാ രൂപീകരണത്തിൽ ഒരു വിഭാഗം എംഎൽഎമാർ കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിയെ നേരിട്ട് അതൃപ്തി അറിയിച്ചിരുന്നു. മന്ത്രിപദവി വാഗ്ദാനം ചെയ്താണ് സിദ്ദു ഒപ്പം കൂട്ടിയതെന്നാണ് ഒരു വിഭാഗം എംഎൽഎമാർ പറയുന്നത്.

വിഷയത്തിൽ മുഖ്യമന്ത്രിയോട് ഹൈക്കമാൻഡ് വിവരങ്ങൾ തേടിയിരുന്നു.
7ഓളം പുതുമുഖങ്ങളുമായിട്ടാണ് പഞ്ചാബിൽ പുതിയ മന്ത്രിസഭ ഇന്ന് അധികാരമേൽക്കുന്നത്. വൈകുന്നേരം നാലരയ്ക്ക് പുതിയ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്യുമെന്ന് മുഖ്യമന്ത്രി ചരൺ ജിത് സിംഗ് ചന്നി വ്യക്തമാക്കിയിരുന്നു.

കോൺഗ്രസിനോട് ഇടഞ്ഞു നിൽക്കുന്ന അമരീന്ദർ സിംഗിന്റെ അടുപ്പക്കാരെ ഒഴിവാക്കിയാകും പുനസംഘടന.ഇതോടെ പഞ്ചാബ് കോൺഗ്രസിൽ സിദ്ധുവിന്റെ സ്വാധീനം കൂടുതൽ ശക്തമാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News