ADVERTISEMENT
മോദിയുടെ അമേരിക്കന്‍ യാത്ര ആരോ ചന്തയ്ക്ക് പോലെയായി എന്ന് പരിഹസിച്ച് അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍. ഇന്ത്യയെ അപമാനിച്ചു മതിയായാല്‍ നിര്‍ത്തിക്കൂടെ? എന്നും ഹരീഷ് വാസുദേവന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഇത്തവണ മൊബൈല്‍ ലൈറ്റ് അടിച്ചു വിമാനത്തില്‍ ഫയല്‍ നോക്കുന്ന പോട്ടം ഇട്ട് പിആര്‍ നടത്തി യുഎസ് ല്‍ പോയിട്ട് ആരോ ചന്തയ്ക്ക് പോയതുപോലെയായി. കമലാ ഹാരിസ് ജനാധിപത്യത്തെപ്പറ്റി മോദീജീയ്ക്ക് ക്ളാസ് എടുത്തു, ബൈഡനോ യുഎസ് മാധ്യമങ്ങളോ വേണ്ടവിധം പരിഗണിച്ചില്ല. നോക്കൂ, നാണം കെടുന്നത് മോദീജീയല്ല. ഒരു രാജ്യമാണ്. അതിനു കിട്ടിയിരുന്ന വിലയാണ്. ഹരീഷ് വാസുദേവന്‍ വിമര്‍ശിച്ചു.
യുഎസ് ഇലക്ഷനില്‍ ഇടപെട്ട കാലത്തേ വിവരമുള്ളവരെല്ലാം ഈ മുന്നറിയിപ്പ് നല്‍കിയതാണ്. സുനില്‍ നമ്പു വരച്ച കാര്‍ട്ടൂണ്‍ കണ്ടപ്പോ ഓര്‍മ്മ വന്നത് ആറാം തമ്പുരാനിലെ മോഹന്‍ലാലിന്റെ കുളപ്പുളളി അപ്പനോടുള്ള ഡയലോഗാണ്. ‘ഈ നമ്പരൊക്കെ അവിടുത്തെ പാവം നാട്ടുകാരുടെ അടുത്ത് ചെലവാകും. ഇവിടെ വേണ്ട. ഹരീഷ് വാസുദേവന്‍ പരിഹസിച്ചു.
ഹരീഷ് വാസുദേവന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം
ജനാധിപത്യ മര്യാദകൾ കാറ്റിൽപ്പറത്തി അമേരിക്കൻ ഇലക്ഷന് മോദീജി പോയി പക്ഷം പിടിച്ചു. മോദീജീ പിന്തുണച്ച എല്ലാം ഇൻഡ്യയിൽ പൊളിയുകയാണല്ലോ, ലത് പോലെ മൈപ്രണ്ടും പൊട്ടി..
ഇത്തവണ മൊബൈൽ ലൈറ്റ് അടിച്ചു വിമാനത്തിൽ ഫയൽ നോക്കുന്ന പോട്ടം ഇട്ട് PR നടത്തി US ൽ പോയിട്ട് ആരോ ചന്തയ്ക്ക് പോയതുപോലെയായി.. കമലാ ഹാരിസ് ജനാധിപത്യത്തെപ്പറ്റി മോദീജീയ്ക്ക് ക്ളാസ് എടുത്തു, ബൈഡനോ US മാധ്യമങ്ങളോ വേണ്ടവിധം പരിഗണിച്ചില്ല.
നോക്കൂ, നാണം കെടുന്നത് മോദീജീയല്ല. ഒരു രാജ്യമാണ്. അതിനു കിട്ടിയിരുന്ന വിലയാണ്.
US ഇലക്ഷനിൽ ഇടപെട്ട കാലത്തേ വിവരമുള്ളവരെല്ലാം ഈ മുന്നറിയിപ്പ് നൽകിയതാണ്.
സുനിൽ നമ്പു വരച്ച കാർട്ടൂൺ കണ്ടപ്പോ ഓർമ്മ വന്നത് ആറാം തമ്പുരാനിലെ മോഹൻലാലിന്റെ കുളപ്പുളളി അപ്പനോടുള്ള ഡയലോഗാണ്. “ഈ നമ്പരൊക്കെ അവിടുത്തെ പാവം നാട്ടുകാരുടെ അടുത്ത് ചെലവാകും. ഇവിടെ വേണ്ട”
മോദീജീ, ഇന്ത്യയെ അപമാനിച്ചു മതിയായാൽ നിർത്തിക്കൂടെ?
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.