നല്ല കിടിലന്‍ നീര്‍ ദോശ കഴിക്കണോ? ഇങ്ങനെയൊന്നു തയ്യാറാക്കി നോക്കു

എല്ലാവര്‍ക്കും വളരെ ഇഷ്ടമുള്ള പലഹാരമാണ് നീര്‍ ദോശ. പ്രാതല്‍ ഭക്ഷണമായും വൈകുന്നേരം ചായക്കൊപ്പവും നീര്‍ ദോശ കഴിക്കാറുണ്ട്. കര്‍ണാടക സ്‌റ്റൈല്‍ ദോശയാണ് നീര്‍ ദോശ. ഈ ദോശ ഉണ്ടാക്കാന്‍ വളരെ എളുപ്പം ആണു. ഒന്നാമാതായിട്ടു ഇത് നേരത്തെ അരച്ചു വെച്ചു പുളിപ്പിക്കണ്ട ആവശ്യം ഇല്ല. എപ്പോള്‍ വേണമെങ്കിലും ഇത് ഉണ്ടാക്കാം

ചേരുവകള്‍:
പച്ചരി – 2 കപ്പ്
തേങ്ങ ചിരവിയത് – 1 1/4 കപ്പ്
ജീരകം – അല്പം
വെള്ളം – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:-
പച്ചരി മൂന്നുനാല് മണികൂര്‍ കുതിര്‍ത്ത് വെയ്ക്കണം. ചിരകിയ തേങ്ങയും വെള്ളം വാര്‍ത്ത അരിയും ചേര്‍ത്ത് മൃദുവായി അരച്ചെടുക്കുക. ദോശയുടെ പാകത്തില്‍ നിന്നും അല്‍പം കൂടി വെള്ളം ചേര്‍ത്തുവേണം മാവ് തയ്യാറാക്കാന്‍.

മാവ് അരച്ചെടുത്തശേഷം ഉപ്പുചേര്‍ത്ത് നന്നായി ഇളക്കി അരമണിക്കൂര്‍ വെയ്ക്കുക. ഇതിലേക്ക് ജീരകം കൂടി ചേര്‍ക്കുക. ദോശ തവ ചൂടാക്കിയശേഷം മാവ് അതിലേയ്ക്കൊഴിച്ച് ദോശ പരത്തുന്ന അതേരീതിയില്‍ അതിനേക്കാള്‍ നേര്‍പ്പിച്ച് പരത്തി ചുട്ട് എടുക്കുക. നീര്‍ദോശ തയ്യാര്‍. കര്‍ണാടക സ്റ്റൈലിലാണെങ്കില്‍ ഒരു ചട്ണിയും തേങ്ങചിരവി ശര്‍ക്കര പൊടിച്ചുചേര്‍ത്തതുമാണ് സൈഡ് ഡിഷ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here