നാ​ർ​കോട്ടി​ക് ജി​ഹാ​ദ് പ​രാ​മ​ർ​ശം; പാ​ലാ ബി​ഷ​പ്പിന്‍റേത് വികല ചിന്തയെന്ന് പി. ​ചി​ദം​ബ​രം

പാലാ ബിഷപ്പിനെതിരെ അതിരൂക്ഷ വിമർശനവുമായി കോൺഗ്രസ് പ്രവർത്തക സമിതി അംഗം പി ചിദംബരം. ബിഷപ്പിന്റേത് വികലമായ ചിന്തയാണെന്നും സാമുദായിക ചേരിതിരിവ് ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പരാമർശമെന്നും ചിദംബരം കുറ്റപ്പെടുത്തി.

പാലാ ബിഷപ്പിനെ തീവ്ര ഹിന്ദു , വലതുപക്ഷ വിഭാഗങ്ങൾ പിന്തുണച്ചതിൽ അതിശയമില്ലെന്നും ഇംഗ്ലീഷ് ദിനപ്പത്രത്തിലെ ലേഖനത്തിൽ ചിദംബരം പറയുന്നു. അതേ സമയം മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെ പിന്തുണയ്ക്കുന്നുവെന്നും ചിദംബരം വ്യക്തമാക്കി.

പ്രണയവും നാർകോട്ടിക്കും യഥാർഥമാണ്. ​പക്ഷേ അതിനോട്​ ജിഹാദ്​ ചേർക്കുന്നത്​ വികലമായ ചിന്തയാണ്​. ഒരു ഭാഗത്ത് മുസ്ലിംങ്ങളും മറുഭാഗത്ത് മറ്റുള്ളവരുമെന്ന ചിന്തയാണിത്. നാർകോട്ടിക് ജിഹാദ് എന്ന വാക്കിലൂടെ ലക്ഷ്യമിടുന്നത് മതഭ്രാന്താണ്.

തീവ്ര ഹിന്ദുത്വ വലതു പക്ഷ വിഭാഗങ്ങൾ ബിഷപ്പിനെ പിന്തുണക്കുന്നതിൽ അത്​ഭുതമില്ല. ഹിന്ദുത്വ ഗ്രൂപ്പുകൾ എങ്ങനെയാണ്​ ക്രിസ്​ത്യാനികളെ പരിഗണിച്ചത്​ എന്നത്​ ഓർക്കണമെന്നും ചിദംബരം ചൂണ്ടിക്കാട്ടുന്നു.
വിഷയത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെ പിന്തുണയ്ക്കുന്നു.

മുഖ്യമന്ത്രിയെ പിന്തുണച്ച പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റേതും ശരിയായ നിലപാടാണെന്ന് ചിദംബരം വ്യക്തമാക്കി. നാർകോട്ടിക്​ ജിഹാദിൻറെ പേരിൽ മുതലെടുപ്പ്​ നടത്തുന്നവർ ഗുജറാത്തിൽ പിടികൂടിയ
3000 കിലോ ഹെറോയിനെക്കുറിച്ച്​ സംസാരിക്കണം.

ഉന്നത ഉദ്യോഗസ്ഥരുടെ അറിവോടെയല്ലാതെ ഇത്രയും അളവിൽ മയക്കുമരുന്ന്​ രാജ്യത്ത് എത്തില്ല.പിടിയിലായവർ മുസ്ലീംങ്ങളല്ല.
പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ജിഹാദിനെക്കുറിച്ചുള്ള സംസാരം നിർത്തണമെന്നും മുൻ ആഭ്യന്തര മന്ത്രി കൂടിയായ ചിദംബരം ലേഖനത്തിൽ ആവശ്യപെടുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News