നല്ല സ്വാദൂറും മാമ്പഴ ഉണ്ണിയപ്പം വേണോ? ഉണ്ണിയപ്പം ഇനി ഇങ്ങനെ തയ്യാറാക്കി നോക്കൂ

ഉണ്ണിയപ്പം എല്ലാവര്‍ക്കും വളരെ ഇഷ്ടമുള്ള പലഹാരമാണ്. വാഴപ്പഴം കൊണ്ടുണ്ടാക്കുന്ന ഉണ്ണിയപ്പമൊക്കെ എല്ലാവരും കഴിച്ചിട്ടുണ്ടാകും എന്നാല്‍ മാമ്പഴം കൊണ്ട് ഇനി ഉണ്ണിയപ്പം തയ്യാറാക്കി നോക്കിയാലോ

മാമ്പഴം – അര കിലോ
അരിപ്പൊടി – അര കിലോ
ശര്‍ക്കര – 2 ടീസ്പൂണ്‍
തേങ്ങ – 1 മുറി
നെയ്യ് – 1 ടീസ്പൂണ്‍
ഏല്ലയ്ക്ക – 1 ടീസ്പൂണ്‍
എണ്ണ – പാകത്തിന്

പാകം ചെയ്യുന്ന വിധം
മാമ്പഴം തൊലിചെത്തി കഷ്ണങ്ങളാക്കി വെയ്ക്കുക ശര്‍ക്കര അല്പം വെള്ളം ഒഴിച്ച് ഉരുക്കി അരിച്ചെടുക്കുക. തേങ്ങ ചെറിയ കഷ്ണങ്ങളാക്കി നെയ്യില്‍ വറുത്തുവെയ്ക്കുക.

കഷ്ണങ്ങളാക്കിയ മാങ്ങയില്‍ പാകത്തിന് വെള്ളം ചേര്‍ത്ത് വേവിക്കുക.
വെള്ളം വറ്റി കഴിയുമ്പോള്‍ മാങ്ങ കഷ്ണം ഉടച്ചെടുക്കുക. ഇതിലേക്ക് അരിമാവ്, ശര്‍ക്കരപ്പാനി, ഏലയ്ക്കാപ്പൊടി എന്നിവ ചേര്‍ത്ത് കലക്കുക. കാരപ്പച്ചട്ടിയില്‍ എണ്ണയൊഴിച്ച് ചൂടാക്കുമ്പോള്‍ തയ്യാറാക്കി വച്ചിരിക്കുന്ന മാവ് ഓരോ കരണ്ടിവീതം ഒഴിച്ച് രണ്ടു വശവും മൂപ്പിച്ചെടുക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News