ഡല്‍ഹി – റാസല്‍ഖൈമ വിമാനം ഇന്നു മുതല്‍ സര്‍വീസ് പുനരാരംഭിക്കുന്നു: കൊച്ചി ഉള്‍പ്പെടെ 23 സ്ഥലങ്ങളുമായി ബന്ധിപ്പിക്കും

ഡല്‍ഹിയില്‍ നിന്നും റാസല്‍ഖൈമയിലേക്കുള്ള വിമാന സര്‍വീസ് ഇന്നു മുതല്‍ പുനരാരംഭിക്കുമെന്ന് സ്‌പേസ് ജെറ്റ് അധികൃതര്‍ അറിയിച്ചു.
ഡല്‍ഹിയിലെത്തുന്ന ഈ വിമാനം കൊച്ചി ഉള്‍പ്പെടെ 23 സ്ഥലങ്ങളിലേക്കുള്ള സര്‍വീസുകളുമായി ബന്ധിപ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

രാത്രി ഒമ്പത് മണിക്ക് ഡല്‍ഹിയില്‍ നിന്ന് പുറപ്പെടുന്ന വിമാനം രാത്രി 10.50-ന് റാസല്‍ഖൈമയിലെത്തും. രാത്രി 11.50-ന് റാസല്‍ഖൈമയില്‍നിന്ന് പുറപ്പെടുന്ന വിമാനം പുലര്‍ച്ചെ അഞ്ചിന് ഡല്‍ഹിയിലെത്തും. ഈ സര്‍വീസ് ദിവസവുമുണ്ടാകുമെന്നും കമ്പനി അധികൃതര്‍ അറിയിച്ചു.

സെപ്റ്റംബര്‍ 30-നകം യു.എ.ഇ.യില്‍നിന്ന് കേരളത്തിലേക്ക് യാത്രചെയ്യുന്നവര്‍ക്ക് 40 കിലോ ബാഗേജ് ആനുകൂല്യം ലഭിക്കും. കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഒക്ടോബര്‍ പത്തുവരെ ഈ ആനുകൂല്യം ലഭിക്കുമെന്നും സ്‌പേസ് ജെറ്റ് അധികൃതര്‍ വ്യക്തമാക്കി. ഗള്‍ഫ് മേഖലയില്‍നിന്ന് ഇന്ത്യയിലേക്ക് കൂടുതല്‍ സര്‍വീസ് ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് സ്‌പേസ് ജെറ്റ്.

യു.എ.ഇ.ക്കുപുറമെ സൗദിഅറേബ്യ, ഒമാന്‍, ഖത്തര്‍, ബഹ്റൈന്‍, കുവൈത്ത് എന്നിവിടങ്ങളില്‍നിന്ന് കേരളത്തിലേക്കുള്‍പ്പെടെ പുതിയ സര്‍വീസ് ആരംഭിക്കുമെന്നും സ്‌പേസ് ജെറ്റ് അധികൃതര്‍ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel