പെരിങ്കിരിയിൽ കാട്ടാന ആക്രമണം; യുവാവിന് ദാരുണാന്ത്യം

കണ്ണൂർ വള്ളിത്തോട് പെരിങ്കിരിയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ദമ്പതികളെയാണ് കാട്ടാന ആക്രമിച്ചത്. പെരിങ്കിരി സ്വദേശി ജസ്റ്റിനാണ് മരിച്ചത്.ഗുരുതരമായി പരിക്കേറ്റ ഭാര്യ ജിനി ചികിത്സയിലാണ്.

രാവിലെ വീട്ടിൽ നിന്നും ബൈക്കിൽ പള്ളിയിലേക്ക് പോകുമ്പോഴാണ് ജസ്റ്റിൻ,ഭാര്യ ജിനി എന്നിവരെ കാട്ടാന ആക്രമിച്ചത്. നെഞ്ചിലും മുഖത്തിലും ആനയുടെ കുത്തേറ്റ ജസ്റ്റിൻ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഭാര്യ ജിനിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജിനി ഗുരുതരാവസ്ഥയിൽ തീവ്ര പരിചരണ വിഭാഗത്തിലാണ്.

ബൈക്ക് അക്രമിച്ചതിന് മറ്റ് വാഹനകൾക്ക് നേരെയും കാട്ടാനയുടെ ആക്രമണം ഉണ്ടായി. വനത്തിൽ നിന്നും പത്ത് കിലോമീറ്റർ അകലെ ജനവാസ കേന്ദ്രത്തിലാണ് സംഭവം നടന്നതെന്നും മുൻപ് ഈ പ്രദേശത്ത് കാട്ടാന ആക്രമണം ഉണ്ടായിട്ടില്ലെന്നും നാട്ടുകാർ പറഞ്ഞു.

മരിച്ച ജസ്റ്റിന്റ് വീട് മന്ത്രി  എം വി ഗോവിന്ദൻ മാസ്റ്റർ സന്ദർശിച്ചു.ജസ്റ്റിന്റ് കുടുംബത്തിന് ധനസഹായം നൽകുമെന്നും വന്യമൃഗ ശല്ല്യം തടയാൻ സത്വര നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് കാട്ടാനയെ കർണാടക വനത്തിലേക്ക് തുരത്തി ഓടിച്ചു. ഇരിട്ടി, ആറളം, കൊട്ടിയൂർ മേഖലകളിൽ വനാതിർത്തി  പ്രദേശങ്ങളിൽ കാട്ടാന ഇറങ്ങുന്നത് പതിവാണ്.എന്നാൽ പെരിങ്കിരിയിൽ ആദ്യമായാണ് കാട്ടാന ആക്രമണത്തിൽ ഒരാളുടെ ജീവൻ നഷ്ടമാകുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News