വായില്‍ കപ്പലോടും സ്‌പെഷ്യല്‍ മാങ്ങ ചമ്മന്തി ഇങ്ങനെ തയ്യാറാക്കൂ

ചോറും ചമ്മന്തിയും മലയാളികളുടെ ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണ കോമ്പോ ആണ്. തേങ്ങാ ചമ്മന്തിയും മാങ്ങാ ചമ്മന്തിയുമൊക്കെയാണ് അതില്‍ ഏറ്റവും പ്രിയപ്പെട്ടത്. ഇന്നു നമുക്കൊരു സപെഷ്യല്‍ മാങ്ങാ ചമ്മന്തി ഉണ്ടാക്കുന്നത് എങ്ങിനെയെന്ന് നോക്കാം

വേണ്ട ചേരുവകള്‍
പച്ചമാങ്ങ 1 എണ്ണം
പച്ചമുളക് 4 എണ്ണം
തേങ്ങ പകുതി ചിരവിയത്
ഇഞ്ചി 1 ചെറിയ കഷ്ണം
ചുവന്നുള്ളി 3 എണ്ണം
കറിവേപ്പില 2 ഇതള്‍
ഉപ്പ് പാകത്തിന്

തയ്യാറാക്കുന്ന വിധം
മാങ്ങ തൊലി ചെത്തി ചെറുതായി അരിയുക. ഇതില്‍ ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് ഇഞ്ചിയും ചുവന്നുള്ളിയും പച്ചമുളകും യോജിപ്പിച്ച് ഇടിച്ചെടുത്ത ശേഷം തേങ്ങ ചേര്‍ത്ത് അരച്ചെടുക്കുക. മാങ്ങ ചമ്മന്തി റെഡിയായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News