കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ കേരളം സജ്ജമാണെന്ന് മന്ത്രി വീണാ ജോര്‍ജ്

കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ കേരളം സജ്ജമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കേന്ദ്ര മാര്‍ഗ്ഗനിര്‍ദേശം വന്നാല്‍ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കും. സ്‌കൂള്‍ തുറക്കുന്നതില്‍ മാതാപിതാക്കള്‍ക്ക് ആശങ്ക വേണ്ടെന്നും മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി.

അതേസമയം സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച രാവിലെ ഗതാഗത മന്ത്രി ആന്റണി രാജുവുമായി ചർച്ച നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കിയിരുന്നു. കുട്ടികളെ കൊണ്ടു പോകുന്ന വാഹനം കുറ്റമറ്റതാക്കുമെന്നും സ്കൂൾ ബസുകളുടെ സാഹചര്യം കൃത്യമായി പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

എന്നാൽ ഇതുമായി ബന്ധപ്പെട്ട് സ്കൂൾ തല യോഗങ്ങൾ ചേരും പി ടി എയ്ക്ക് ഫണ്ട് കുറവുള്ള സ്ഥലത്ത് സഹായം ആവശ്യമാണെന്നും എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം സ്കൂൾ തുറന്നാലും വിക്‌ടേഴ്‌സ് ചാനലിൽ കുട്ടികൾക്ക് നൽകുന്ന ക്ലാസ് തുടരുമെന്നും മന്ത്രി അറിയിച്ചു.

സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട് അധ്യാപക – വിദ്യാർത്ഥി സംഘടനകളുമായി ചർച്ച നടത്തും എല്ലാ യോഗങ്ങളും അടുത്ത ആഴ്ച കൊണ്ട് തന്നെ പൂർത്തിയാക്കും. എന്നാൽ നിലവിൽ തയ്യാറാക്കിയ മാനദണ്ഡത്തിൽ എല്ലാവരും തൃപ്തരാണ് ഈ വിഷയത്തിൽ ആർക്കും ഒരു ആശങ്കയും വേണ്ടെന്നും മന്ത്രി പറഞ്ഞു.

അതേസമയം, 1700 ൽ അധികം പ്രൈമറി സ്കൂളുകളിൽ ഹെഡ്മാസ്റ്റർമാരുടെ കുറവുണ്ട് ഇത് ഹൈക്കോടതിയിൽ കേസിൽ നിൽക്കുന്ന ഒന്നാണെന്നും കേസിന്റെ വിധിക്കനുസരിച്ച് നിയമനം നടത്തുമെന്നും വി ശിവൻകുട്ടി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News