ഇന്ത്യക്കാര്‍ക്കുള്ള യാത്രാ നിയന്ത്രണം നീക്കി കാനഡ: എയര്‍ കാനഡയും എയര്‍ ഇന്ത്യയും നാളെ മുതല്‍ സര്‍വീസ് ആരംഭിക്കും

ഇന്ത്യക്കാര്‍ക്കേര്‍പ്പെടുത്തിയ യാത്ര നിയന്ത്രണം നീക്കി കാനഡ. നാളെ മുതല്‍ ഇന്ത്യയില്‍ നിന്ന് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ക്ക് കാനഡയില്‍ അനുമതി നല്‍കി. എയര്‍ കാനഡയും എയര്‍ ഇന്ത്യയും നാളെ മുതല്‍ സര്‍വീസ് ആരംഭിക്കും.

യാത്രക്കാര്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും നിര്‍ദേശമുണ്ട്. പതിനെട്ട് മണിക്കൂര്‍ മുന്‍പെടുത്ത ആര്‍ടിപിസിആര്‍ റിസല്‍റ്റാണ് യാത്രാനുമതിയ്ക്കായി വേണ്ടത്.

മുന്‍പ് കൊവിഡ് പോസിറ്റീവ് ആയവര്‍ അംഗീകൃത ലാബില്‍ നിന്ന് കൊവിഡ് പോസിറ്റീവ് എന്ന് സ്ഥിരീകരിച്ച റിപ്പോര്‍ട്ട് ഹാജരാക്കണം. കാനഡയിലേക്കുള്ള വിമാനത്തിന് 14 ദിവസത്തിനും 180 ദിവസത്തിനും ഇടയിലായിരിക്കണം സാമ്പിള്‍ ശേഖരിച്ച തീയതി. യാത്രയ്ക്ക് ആവശ്യമായ ഇത്തരം രേഖകള്‍ ഹാജരാക്കാന്‍ സാധിച്ചില്ലെങ്കില്‍ എയര്‍ലൈന്‍സിന് യാത്രികനെ വിലക്കാന്‍ അവകാശമുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News