കൊടകര കള്ളപ്പണക്കേസ്; വീണ്ടും ചോദ്യം ചെയ്യൽ ആരംഭിക്കും

കൊടകര കള്ളപ്പണ കവർച്ചാ കേസില്‍ ചൊവ്വാഴ്ച മുതൽ വീണ്ടും ചോദ്യം ചെയ്യൽ ആരംഭിക്കും. രണ്ടു പ്രതികളോട് ചൊവ്വാഴ്ച ഹാജരാകാൻ നിർദേശം നൽകി. തൃശൂർ പൊലീസ് ക്ലബിൽ ഹാജരാകാനാണ് നിർദേശം.

കവർച്ചാ പണത്തിലെ ബാക്കി തുക കണ്ടെത്തുകയാണ് ലക്ഷ്യം. നിലവിൽ ജാമ്യത്തിലുള്ള പ്രതികളോടാണ് ഹാജരാകാൻ ആവശ്യപ്പെട്ടത്. കവർച്ച ചെയ്യപ്പെട്ട മൂന്നരകോടി രൂപ ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ഈ തുകയുടെ ഉറവിടം കൂടി കണ്ടെത്തുകയാണ് തുടരന്വേഷണത്തിൻ്റെ ലക്ഷ്യം. 22 പ്രതികളെയും ചോദ്യംചെയ്യാൻ അനുമതി തേടി പൊലീസ് ഇരിങ്ങാലക്കുട കോടതിയെ സമീപിച്ചിരുന്നു.

ബാക്കി കവർച്ചാ പണം കണ്ടെത്താൻ കേസിലെ മുഴുവൻ പ്രതികളെയും വീണ്ടും ചോദ്യം ചെയ്യണമെന്നാണ് അന്വേഷണ സംഘം കോടതിയെ അറിയിച്ചിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News