കണ്ണില്‍ കണ്ടെതെല്ലാം വാരിതേക്കാറുണ്ടോ? കിട്ടും എട്ടിന്റെ പണി

കണ്ണിന് സൗന്ദര്യം വര്‍ധിപ്പിക്കാന്‍ പെണ്‍കുട്ടികള്‍ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. കണ്ണിനെ മനോഹരിയാക്കുന്ന വസ്തുക്കളാണ് കണ്മഷിയും ഐലൈനറും. കണ്മഷി ഇടാത്ത കണ്ണുകള്‍ പലര്‍ക്കും ഇഷ്ടമല്ല. കണ്മഷിയില്‍ നിന്നും പലരും ഇന്ന് ഐലൈനറിലേക്ക് മാറിയിരിക്കുകയാണ്. എല്ലാ വസ്തുക്കള്‍ക്കും ദോഷങ്ങള്‍ ഉള്ളത് പോലെ ഇവയ്ക്കും ഉണ്ട് കുറച്ചു ദോഷങ്ങള്‍. കണ്‍മഷിയോ ഐലൈനറോ ഉപയോഗിച്ച് കണ്ണെഴുതുമ്പോള്‍ അലര്‍ജി ഉണ്ടാകാത്തിടത്തോളം അതുകൊണ്ട് ദോഷമില്ല.

എന്നാല്‍ കണ്ണിന്റെ ഉള്ളിലേക്ക് അവ അധികം പുരളാതെ ശ്രദ്ധിക്കണം ആവശ്യമുള്ളപ്പോള്‍ മാത്രം അവ ഇട്ടാല്‍ മതി. ഇവ ഉപയോഗിക്കുമ്പോള്‍ എന്തെങ്കിലും തരത്തിലുള്ള അസ്വാസ്ഥ്യം കണ്ണിന് അനുഭവപ്പെട്ടാല്‍ ഉപയോഗം നിര്‍ത്തണം. തുടര്‍ന്നു തണുത്ത വെള്ളത്തില്‍ കണ്ണ് കഴുകുന്നത് നല്ലതാണ് വിപണിയില്‍ ലഭ്യമായിട്ടുള്ള കണ്‍മഷിയിലും ഐലൈനറിലും രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടാകാമെന്നതിനാല്‍ വീട്ടില്‍ തയാറാക്കുന്ന കണ്‍മഷി ഒരു പരിധിവരെ നല്ലതാണ്. പക്ഷെ എത്രത്തോളം ശുചിത്വം പാലിച്ചാണ് ഇവ തയാറാക്കുന്നത് എന്നതും പ്രധാനമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News