മഹാമാരിക്കാലത്തും കേരളത്തിന്‍റെ പൊതുവിദ്യാഭ്യാസം രാജ്യത്തിന് മാതൃകയായി: മന്ത്രി കെ രാജൻ

കൊവിഡ് പ്രതിസന്ധിയിലും എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയും ഫലപ്രഖ്യാപനവും നടത്തി കേരളത്തിലെ പൊതുവിദ്യാഭ്യാസം രാജ്യത്തിന് മാതൃകയായെന്ന് റവന്യൂ മന്ത്രി കെ.രാജൻ. നവംബർ ഒന്നിന് സ്കൂളുകൾ തുറക്കുന്നതിന് മുമ്പായി വിദ്യാലയങ്ങളിലെ എല്ലാ പ്രവർത്തനങ്ങളും കൃത്യതയോടെ പൂർത്തിയാക്കാനായെന്നും മന്ത്രി പറഞ്ഞു.

2021-22 ലെ സംസ്ഥാന അധ്യാപക അവാർഡ് നേടിയ വിജന ടീച്ചറെ അനുമോദിക്കുന്ന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വൈലോപ്പിള്ളി ശ്രീധരമേനോൻ മെമ്മോറിയൽ ഗവ വിഎച്ച്എസ് സ്കൂൾ മുല്ലനേഴി ഹാളിൽ നടന്ന ചടങ്ങിൽ കോർപ്പറേഷൻ മേയർ എം കെ വർഗീസ് അധ്യക്ഷനായി.

പ്രിൻസിപ്പാൾ കെ എസ് സ്മിത, ഹെഡ്മിസ്ട്രസ് ഉഷ ആന്റണി,
പി ടി എ പ്രസിഡന്റ് പി കെ പീതാംബരൻ, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എൻ എ ഗോപകുമാർ, ഡിവിഷൻ കൗൺസിലർമാർ മെമ്പർമാർ, അധ്യാപകർ, വിദ്യാർത്ഥികൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News