സമയം നല്‍കിയിട്ടും സുധീരന്‍ അത് വിനിയോഗിച്ചില്ല; എല്ലാ വിഷയങ്ങളും രാഷ്ട്രീയകാര്യ സമിതി ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന് കെ സുധാകരന്‍

കെപിസിസി രാഷ്ട്രീയ കാര്യ സമിതിയില്‍ നിന്ന് രാജിവെച്ച മുതിര്‍ന്ന നേതാവ് വി എം സുധീരന് കൂടുതല്‍ സമയം നല്‍കിയിട്ടും അത് വിനിയോഗിച്ചില്ലെന്ന ആരോപണവുമായി കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. പാര്‍ട്ടിയില്‍ യാതൊരു പ്രതിസന്ധിയുമില്ലെന്നും അഭിപ്രായവ്യത്യാസങ്ങള്‍ സ്വാഭാവികമെന്നും സുധീരന്‍ വ്യക്തമാക്കി.

വി എം സുധീരന്റെ തെറ്റിദ്ധാരണ തീര്‍ക്കും. തെറ്റുകള്‍ ഉണ്ടെങ്കില്‍ ചൂണ്ടിക്കാണിച്ചാല്‍ അത് തിരുത്തുക തന്നെയാണ് നയം. എല്ലാ കാര്യങ്ങളും രാഷ്ട്രീയകാര്യ സമിതി ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും നേതൃത്വത്തിന് ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും കെ സുധാകരന്‍ പറഞ്ഞു. ആരെയും ഒറ്റപ്പെടുത്താനോ മാറ്റി നിര്‍ത്താനോ ശ്രമിച്ചിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു.

അതേസമയം നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് ചില വീഴ്ചകളുണ്ടായെന്നും വി എം സുധീരന്റെ തീരുമാനം ഉറച്ചതാണെന്നും അത് ഇനി ആര് പറഞ്ഞാലും മാറ്റില്ലെന്നും വി ഡി സതീശന്‍ പറഞ്ഞിരുന്നു.

വി എം സുധീരനുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നടത്തിയ കൂടിക്കാഴ്ച പരാജയപ്പെട്ടിരുന്നു .നിലവില്‍ സുധീരന്‍ തന്റെ നിലപാടില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണ് ചെയ്യുന്നത്. കൂടിക്കാഴ്ചയ്ക്കിടെ വി എം സുധീരന്‍ പ്രതിപക്ഷനേതാവിനെ അതൃപ്തിയറിയിച്ചു.

രാഷ്ട്രീയകാര്യ സമിതിയില്‍ മതിയായ ചര്‍ച്ചകള്‍ നടക്കുന്നില്ലെന്ന് സുധീരന്‍ പറഞ്ഞു. രാഷ്ട്രീയകാര്യ സമിതിയെ മറികടന്ന് പല തീരുമാനങ്ങളും നേതാക്കള്‍ ഏകപക്ഷീയമായെടുത്തു. നയപരമായ തീരുമാനങ്ങള്‍ രാഷ്ട്രീയകാര്യ സമിതിയോട് ചര്‍ച്ച ചെയ്യേണ്ടതായിരുന്നു. സമിതിയെ നോക്കുകുത്തിയാക്കിയെന്നും സുധീരന്‍ ആരോപിച്ചു.

‘വി എം സുധീരന്റെ തീരുമാനം ഉറച്ചതാണ്. പത്ത് വി ഡി സതീശന്മാര്‍ വന്നാലും അത് മാറ്റാനാകില്ല. അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയത് രാജി പിന്‍വലിപ്പിക്കാനല്ല.  വി എം സുധീരന്‍ കോണ്‍ഗ്രസിന് അനിവാര്യമാണെന്നും പ്രതിപക്ഷനേതാവ് പ്രതികരിച്ചു. കൂടിക്കാഴ്ചയ്ക്കിടെ പ്രതിപക്ഷനേതാവിനെ അതൃപ്തിയറിയിച്ച സുധീരന്‍ രാഷ്ട്രീയകാര്യ സമിതിയില്‍ മതിയായ ചര്‍ച്ചകള്‍ നടക്കുന്നില്ലെന്ന് വിമര്‍ശിച്ചു.

രാഷ്ട്രീയകാര്യ സമിതിയെ മറികടന്ന് പല തീരുമാനങ്ങളും നേതാക്കള്‍ ഏകപക്ഷീയമായെടുത്തു. നയപരമായ തീരുമാനങ്ങള്‍ രാഷ്ട്രീയകാര്യ സമിതിയോട് ചര്‍ച്ച ചെയ്യേണ്ടതായിരുന്നു. സമിതിയെ നോക്കുകുത്തിയാക്കിയെന്നും സുധീരന്‍ ആരോപിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here