പുതിയ പഞ്ചാബ് മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

മുഖ്യമന്ത്രി ചരൻജിത്ത് സിംഗ് ചന്നിയുടെ നേതൃത്വത്തിലുള്ള പുതിയ പഞ്ചാബ് മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.  15 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു. ഇതിൽ 5 പേർ പുതുമുഖങ്ങളാണ്.

6 എം എല്‍എമാരെ തള്ളി കളഞ്ഞ് റാണാ ഗുർജിത് സിംഗിനും കോൺഗ്രസ് മന്ത്രി സ്ഥാനം നൽകി. അഞ്ചു പുതുമുഖങ്ങൾ ഉൾപ്പെടെ 15 പേരാണ് ചരൻജിത്ത് സിംഗ് ചന്നിയുടെ മന്ത്രിസഭയിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്

രാജ് കുമാർ വേർക 

സംഘത് സിംഗ് ഗിൾസിൻ 

പാർഗത് സിംഗ് 

അമരീന്ദർ സിംഗ് രാജ വാറിങ് 

ഗുരുകിരത് സിംഗ് കൊട്ലി എന്നിവരാണ്  പുതുമുഖങ്ങൾ

മുതിർന്ന കോൺഗ്രസ്സ് നേതാക്കളായ ബ്രഹ്മം മോഹിന്ദ്ര,

മനപ്രീത് സിംഗ് ബാദൽ,

റാണാ ഗുർജിത് സിംഗ് ഉൾപ്പടെ ഉള്ളവരാണ് മന്ത്രി സഭയിലേക്ക് എത്തിയിരിക്കുന്നത്.

 ബ്രഹ്മം മോഹിന്ദ്രയേ നേരത്തെ ഉപമുഖ്യമന്ത്രി സ്ഥാനത്തെക്ക് അവസാന നിമിഷം വരെ പരിഗണിച്ചിരുന്നെങ്കിലും  സ്ഥാനം നൽകിയിരുന്നില്ല. ഇതിനു പിന്നാലെയാണ് ക്യാബിനറ്റ് മന്ത്രി സ്ഥാനം നൽകി കോൺഗ്രസ് മോഹിന്ദ്രയേ ആശ്വസിപ്പിച്ചത്.

ഏറെ വിമർശനങ്ങൾ നേരിട്ട ശേഷമാണ് റാണാ ഗുർജിത് സിംഗ് മന്ത്രി സ്ഥാനം ഏറ്റെടുക്കുന്നത്. ഖനന അഴിമതി കേസിൽ ഉൾപ്പെട്ട റാണയെ മന്ത്രിയാക്കരുതെന്ന് ആവശ്യപ്പെട്ട് 6 എംഎൽഎമാർ സിന്ധുവിന് കത്തയച്ചിരുന്നെങ്കിലും  ഈ പ്രതിഷേധങ്ങൾ തള്ളിക്കളയുകയിയിരുന്നു.

 അതേസമയം അമരീന്ദർ സിങ് മന്ത്രിസഭയിൽ ഉണ്ടായവരെ ഒഴിവാക്കിയതിനെതിരെയും പ്രതിഷേധം ശക്തമായിട്ടുണ്ട്.  ചടങ്ങിൽ മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ് പങ്കെടുത്തില്ല.

പുതിയ മന്ത്രിസഭ അധികാരത്തിൽ എത്തുമ്പോഴും കോൺഗ്രസിൽ ആഭ്യന്തര കലഹത്തിൽ ശമനമില്ല.  ആറു മാസത്തിനുള്ളിൽ വരുന്ന തെരഞ്ഞെടുപ്പിന്  വിജയം നേടണമെങ്കിൽ അധികാരത്തിൽ എത്തിയ പുതിയ മന്ത്രിമാർ മികച്ച പ്രകടനം പുറത്തെടുത്തേ മതിയാവൂ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News