‘പണ്ട് ഏതേലും ഒരു സിനിമയില്‍ ക്യാമറയ്ക്കു മുന്നില്‍ വരാന്‍ കഷ്ടപ്പെട്ട നാളുകളില്‍ നിന്നും, ഇന്ന് 200 ക്യാമറകള്‍ക്കു മുന്നില്‍ അങ്ങേര് നില്‍ക്കുന്ന ആ നില്‍പ്പുണ്ടല്ലോ’; ജയസൂര്യേനെ കുറിച്ച് അജു വര്‍ഗീസ് പറയുന്നു

മിമിക്രിതാരം, ജൂനിയര്‍ ആര്‍ട്ടിസ്റ്റ്, സഹനടന്‍, വില്ലന്‍, നായകന്‍ അങ്ങിനെ ഒരു ഒരു അഭിനേതാവെന്ന നിലയില്‍ ഒരുപാട് തലങ്ങളിലൂടെ കടന്നുപോയ നടനാണ് ജയസൂര്യ തന്നിലേക്ക് കടന്നുവരുന്ന കഥാപാത്രങ്ങളെ തികഞ്ഞ ആത്മാര്‍ഥതയോടെ അഭിനയിച്ചു ഫലിപ്പിച്ച് പ്രേക്ഷകരുടെ മനസ്സില്‍ നിലയുറപ്പിച്ചു ഈ താരം. ദേശീയ തലത്തിലും സംസ്ഥാന തലത്തിലും നിരവധി അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തി.രണ്ടു പതിറ്റാണ്ടു കാലം മലയാള സിനിമയില്‍ സജീവമായി നില്‍ക്കാന്‍ ജയസൂര്യക്ക് സാധിച്ചു.

പഠിയ്ക്കുന്ന കാലത്തുതന്നെ മിമിക്രിയില്‍ തത്പരനായിരുന്നു ജയസൂര്യ. വിദ്യാഭ്യാസത്തിനുശേഷം കോട്ടയം നസീറിന്റെ കൊച്ചിന്‍ ഡിസ്‌കവറി എന്ന മിമിക്രി ട്രൂപ്പില്‍ ചേര്‍ന്നു. കൂടാതെ ക്രൗണ്‍ ഓഫ് കൊച്ചിന്‍ എന്ന മിമിക്രി ട്രൂപ്പിലും പ്രവര്‍ത്തിച്ചു. കൈരളി ചാനലില്‍ ജഗതി ജഗതിമയം എന്ന പ്രോഗ്രാമിലും അവതാരകനായിരുന്നു ജയസൂര്യ. 2002-ല്‍ വിനയന്‍ സംവിധാനം ചെയ്ത ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍ എന്ന സിനിമയില്‍ നായകനായിക്കൊണ്ടായിരുന്നു പിന്നീട് ജയസൂര്യ അഭിനയിച്ചത്.

വര്‍ഷങ്ങള്‍ക്കിപ്പുറം ഇതാ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സാങ്കേതിക വിദ്യയിലൊരുക്കുന്ന മലയാള ചലച്ചിത്രം കത്തനാരില്‍ നായകനായി എത്തുകയാണ് ജയസൂര്യ.

ഈയവസരത്തില്‍ ജയസൂര്യയെ കുറിച്ച് നടന്‍ അജു വര്‍ഗീസ് ഫേസ് ബുക്കിലിട്ടിരിക്കുന്ന പോസ്റ്റാണ് വൈറലാകുന്നത്. പഴയ ഒരു സിനിമ ലൊക്കേഷനില്‍ ക്രൂമെമ്പേര്‍സിന്റെ കൂടെ നില്‍ക്കുന്ന ഒരു ചിത്രവും പുതിയ സിനിമയായ കത്തനാരിന്റെ പോസ്റ്റും സംയോജിപ്പിച്ചുള്ള ഒരു ട്രോളാണ് അജു വര്‍ഗീസ് പോസ്റ്റ് ചെയ്തിരിക്കുന്നത്.’ പണ്ട് ഏതേലും ഒരു സിനിമയില്‍ ക്യാമറയ്ക്കു മുന്നില്‍ വരാന്‍ കഷ്ടപ്പെട്ട നാളുകളില്‍ നിന്നും, ഇന്ന് 200 ക്യാമറകള്‍ക്കു മുന്നില്‍ അങ്ങേര് നില്‍ക്കുന്ന ആ നില്‍പ്പുണ്ടല്ലോ’ എന്നാണ് ആ ട്രോളില്‍ കുറിച്ചിരിക്കുന്നത്

റോജിന്‍ തോമസ് സംവിധാനം ചെയ്ത് ജയസൂര്യ നായകനാകുന്ന ‘കത്തനാര്‍’ഹോളിവുഡ് ചിത്രമായ ജംഗിള്‍ ബുക്ക്, ലയണ്‍ കിംഗ് തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മിച്ച സാങ്കേതിക വിദ്യയിലാണ് ഒരുക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News