ADVERTISEMENT
സ്വാതന്ത്ര്യസമരത്തിലെ ഉജ്വലമായ ഏടായിരുന്നു മലബാർ കലാപമെന്ന് സി.പി.ഐ.എം ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവൻ. സ്വാതന്ത്ര്യസമരത്തോട് സംഘപരിവാറിന് അവജ്ഞയാണ്.
വർഗീയതയെ മാന്യവൽക്കരിക്കാനുള്ള നീക്കങ്ങളെ അംഗീകരിക്കില്ല. ലജ്ജാകരമായ അവസ്ഥയിലേക്കാണ് കേന്ദ്രം നമ്മുടെ നാടിനെ എത്തിച്ചതെന്നും വിജയരാഘവൻ പറഞ്ഞു.
മലബാര്‍ പ്രക്ഷോഭ ചരിത്രത്തെ നിരാകരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് മലബാര്‍ സമര ചരിത്രം ഓര്‍മ്മപ്പെടുത്തി ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന സെമിനാറിന്റെ കോഴിക്കോട് ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.എ പ്രീദിപ്കുമാർ , എ.എ റഹിം, എസ്.കെ. സജീഷ്, വി.വസീഫ് എന്നിവർ സംസാരിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.