ഗുലാബ് ചു‍ഴലിക്കാറ്റ് കര തൊട്ടു; ദുരന്തസാഹചര്യം നേരിടാന്‍ സജ്ജമെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട അതിതീവ്ര ന്യൂനമര്‍ദം ഗുലാബ് ചുഴലിക്കാറ്റായി ഇന്ന് വൈകിട്ടോടെ കര തൊട്ടു. ആന്ധ്രാ പ്രദേശിന്റെ ഗോപാല്‍പൂരിനും കലിംഗപട്ടണത്തിനും ഇടയിലാണ് തീരംതൊട്ടത്. ചുഴലിക്കാറ്റിന്റെ പുറംമേഘങ്ങളാണ് നിലവില്‍ തീരംതൊട്ടിരിക്കുന്നത്.

ഇന്ന് അര്‍ധ രാത്രിയോടെ ശക്തമായ ചുഴലിക്കാറ്റായി ആഞ്ഞടിക്കുമെന്നാണ് മുന്നറിയിപ്പ്. 95 കിലോമീറ്റര്‍ വേഗതയില്‍ വീശും. ഇതിനെ തുടര്‍ന്ന് മൂന്ന് സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി.

ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാള്‍, ഒഡീഷ സംസ്ഥാനങ്ങള്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.വടക്കന്‍ ആന്ധ്രാപ്രദേശ്, തെക്കന്‍ ഒഡീഷ തീരങ്ങളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഒഡീഷ, പശ്ചിമബംഗാള്‍, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളില്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ അധിക സംഘത്തെ വിന്യസിച്ചു. ആര്‍മി, വ്യോമ സേനകളെയും സജ്ജമാക്കി.

ദുരന്തസാഹചര്യം നേരിടാന്‍ സജ്ജമെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഒഡീഷയിലെ ബീച്ചുകള്‍ അടച്ചു. മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഉത്തരേന്ത്യയിലും പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലും കൊങ്കണ്‍ തീരത്തും കനത്ത മഴക്ക് സാധ്യതയെന്നും മുന്നറിയിപ്പുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News