തേങ്ങയും നാരങ്ങാ നീരും ചേര്‍ത്തൊരു കലക്കന്‍ മീന്‍കറി; മീന്‍കറി ഇനി ഇങ്ങനെ തയ്യാറാക്കി നോക്കൂ

എല്ലാവര്‍ക്കും ഏറ്റവും ഇഷ്ടപ്പെട്ട കറികളിലൊന്നാണ് മീന്‍ കറി. പല തരത്തിലുള്ള മീന്‍ കറികള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ അധികം ആരും പരീക്ഷിക്കാത്ത ഒരു മീന്‍ കറി പരിചയപ്പെടാം. തേങ്ങയും നാരങ്ങാനീരും ചേര്‍ത്തൊരു മീന്‍ കറി

ഫിഷ് മസാല
1.മീന്‍ – അരക്കിലോ
2.വറ്റല്‍മുളക് – ആറ്
മഞ്ഞള്‍പ്പൊടി – അര ചെറിയ സ്പൂണ്‍
ജീരകം – കാല്‍ ചെറിയ സ്പൂണ്‍
വെളുത്തുള്ളി – ആറ് അല്ലി
3.എണ്ണ – രണ്ടു വലിയ സ്പൂണ്‍
4.ചുവന്നുള്ളി – കാല്‍ കപ്പ്, അരച്ചത്
5.തേങ്ങ ചുരണ്ടിയത് – മുക്കാല്‍ കപ്പ്
6.വാളന്‍പുളി പിഴിഞ്ഞത്, ചെറുനാരങ്ങാ നീര്, ഉപ്പ് – പാകത്തിന്
7.പച്ചമുളക് – ആറ്, അറ്റം പിളര്‍ന്നത്
ഇഞ്ചി അരിഞ്ഞത് – അര ചെറിയ സ്പൂണ്‍
8.കറിവേപ്പില – കുറച്ച്
9.ഉലുവ വറുത്തു പൊടിച്ചത് – അര ചെറിയ സ്പൂണ്‍

പാകം ചെയ്യുന്ന വിധം
1 മീന്‍ വൃത്തിയാക്കി കഷണങ്ങളാക്കി വയ്ക്കണം.
2 രണ്ടാമത്തെ ചേരുവ മയത്തില്‍ അരച്ചു വയ്ക്കുക. അരപ്പു വെള്ളം മാറ്റി വയ്ക്കണം.
3 പാനില്‍ എണ്ണ ചൂടാക്കി ചുവന്നുള്ളി അരച്ചതു ചേര്‍ത്തു നന്നായി വഴറ്റിയ ശേഷം വറ്റല്‍മുളക് അരച്ചതു ചേര്‍ത്തു വീണ്ടും നന്നായി വഴറ്റുക.
4 ഇതിലേക്കു തേങ്ങ അരച്ചതു ചേര്‍ത്തിളക്കണം.
5 മൂത്ത മണം വരുമ്പോള്‍ അരപ്പു വെള്ളം ചേര്‍ത്തിളക്കി പാകത്തിനു പുളിവെള്ളവും നാരങ്ങാനീരും ഉപ്പും ചേര്‍ത്തിളക്കണം.
6 ചാറു തിളയ്ക്കുമ്പോള്‍ മീന്‍ കഷണങ്ങളും പച്ചമുളകും ഇഞ്ചിയും ചേര്‍ത്തിളക്കണം.
7 ഇതിലേക്കു കറിവേപ്പിലയും ആവശ്യമെങ്കില്‍ വെള്ളവും ചേര്‍ത്തു വേവിക്കുക.
8 മീന്‍ വെന്തു ചാറു കുറുകണം. ഇതിനു മുകളില്‍ വറുത്തു പൊടിച്ച ഉലുവാപ്പൊടിയും വിതറി വിളമ്പാം

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News