ഭാരത്ബന്ദ്; നിയന്ത്രണങ്ങള്‍ എന്തെല്ലാം? വാഹനങ്ങള്‍ ഓടുമോ? അറിയേണ്ടതെല്ലാം..

വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ നയിക്കുന്ന ഭാരത്ബന്ദ് ആരംഭിച്ചു. കര്‍ഷക പ്രക്ഷോഭത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരളത്തില്‍ എല്‍ഡിഎഫ് നയിക്കുന്ന ഹര്‍ത്താലിന് തുടക്കമായി. വൈകിട്ട് നാല് വരെയാണ് ഭാരത് ബന്ദ് നടക്കുക. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് കേരളത്തില്‍ ഹര്‍ത്താല്‍.

ഭാരത് ബന്ദിന്റെ ഭാഗമായി രാജ്യത്തെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ ഓഫീസുകള്‍ ഇന്ന് തുറന്നു പ്രവര്‍ത്തിക്കില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കടകള്‍, വ്യവസായ സ്ഥാപനങ്ങള്‍, പൊതുപരിപാടികള്‍, ചടങ്ങുകള്‍ എന്നിവ ഉണ്ടാകില്ല. എന്നാല്‍ അവശ്യ സര്‍വീസുകളായ മെഡിക്കല്‍ സ്റ്റോര്‍, ആശുപത്രി, ദുരിതാശ്വാസ രക്ഷാപ്രവര്‍ത്തനങ്ങള്‍, അടിയന്തര സാഹചര്യങ്ങളില്‍ പങ്കെടുക്കുന്ന ആളുകള്‍, തുടങ്ങിയ എല്ലാ സേവനങ്ങളും ബന്ദില്‍ നിന്ന് ഒഴിവാക്കും. പാല്‍, പത്രം എന്നിവയും പ്രവര്‍ത്തിയ്ക്കും.

സംസ്ഥാനത്ത് കെഎസ്ആര്‍ടിസി പതിവ് സര്‍വീസ് നടത്തില്ലെന്ന് അറിയിച്ചിട്ടുണ്ട്. സെപ്തംബര്‍ 27ന് രാവിലെ 06.00 മണി മുതല്‍ വൈകിട്ട് 6 മണി വരെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ യാത്രക്കാരുടെ ബാഹുല്യം ഉണ്ടാകുവാന്‍ സാദ്ധ്യതയില്ലാത്തതിനാലും ജീവനക്കാരുടെ അഭാവം ഉണ്ടാകുവാന്‍ സാദ്ധ്യതയുള്ളതിനാലും സാധാരണ ഗതിയില്‍ സര്‍വീസുകള്‍ ഉണ്ടായിരിക്കുന്നതല്ലെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.

വൈകിട്ട് 6 മണിക്ക് ശേഷം ദീര്‍ഘദൂര സര്‍വ്വീസുകള്‍ ഉണ്ടായിരിക്കുമെന്നും ദീര്‍ഘദൂര സര്‍വ്വീസുകള്‍ അടക്കം എല്ലാ സംസ്ഥാന സര്‍വീസുകളും 6 മണിക്ക് ശേഷം ഡിപ്പോകളില്‍ നിന്നും ആരംഭിക്കുന്നതുമാണ്.

അവശ്യ സര്‍വീസുകള്‍ വേണ്ടി വന്നാല്‍ പൊലീസിന്റെ നിര്‍ദ്ദേശപ്രകാരവും സാഹചര്യത്തിനനുസരിച്ചും മാത്രം രാവിലെ 6 മുതല്‍ വൈകിട്ട് 6 മണി വരെ അതാത് യൂണിറ്റിന്റെ പരിധിയില്‍ വരുന്ന ആശുപത്രികള്‍, റയില്‍വേ സ്റ്റേഷനുകള്‍, എയര്‍പോര്‍ട്ടുകള്‍ എന്നിവ കേന്ദ്രീകരിച്ച് പ്രധാന റൂട്ടില്‍ പരിമിതമായ ലോക്കല്‍ സര്‍വീസുകള്‍ പൊലീസ് അകമ്പടിയോടെയും മാത്രം അയക്കുന്നതിന് ശ്രമിക്കുന്നതാണെന്നും കെഎസ്ആര്‍ടിസി അറിയിച്ചു. ഹര്‍ത്താലിനോടനുബന്ധിച്ച് സംസ്ഥാനത്ത് കനത്ത സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News