വി എം സുധീരന്‍ എഐസിസി അംഗത്വവും രാജിവച്ചു

കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് വി എം സുധീരന്‍ എഐസിസി അംഗത്വവും രാജിവച്ചു. നേതൃത്വത്തിനെതിരെ പ്രതിഷേധിച്ചാണ് സുധീരന്‍ രാജിവച്ചത്. രാജിയുമായി ബന്ധപ്പെട്ട് സോണിയാ ഗാന്ധിക്ക് സുധീരന്‍ കത്തയച്ചു.

ക‍ഴിഞ്ഞ ദിവസം കെപിസിസി രാഷ്ട്രീയകാര്യസമിതിയില്‍ നിന്നും സുധീരന്‍ രാജി വച്ചിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് ഇപ്പോള്‍ എഐസിസി അംഗത്വവും രാജിവച്ചത്.

ഹൈക്കമാന്‍ഡ് ഇടപെടല്‍ ഫലപ്രദമല്ലെന്ന് ആക്ഷപം ഉയര്‍ത്തിയാണ് സുധീരന്‍റെ രാജി. പ്രശ്‌നങ്ങളില്‍ എഐസിസി ഫലപ്രദമായി ഇടപെട്ടില്ലെന്നും സുധീരന്‍ ആഞ്ഞടിച്ചു. കോണ്‍ഗ്രസിലെ അനുനയ നീക്കങ്ങള്‍ പാളുന്നു എന്നതാണ് സുധീരന്‍രെ രാജി വെളിപ്പെടുത്തുന്നത്.

സുധീരനെ അനുനയിപ്പിക്കാൻ കേരളത്തിന്റെ ചുമതലയുള്ള താരീഖ്‌ അൻവറിനെ ചുമതലപ്പെടുത്തിയിരുന്നു. കോണ്‍ഗ്രസില്‍ കൈക്കൊള്ളുന്ന തീരുമാനങ്ങളില്‍ പുതിയ നേതൃത്വം വേണ്ടത്ര കൂടിയാലോചന നടത്തുന്നില്ലെന്നാണ് സുധീരന്റെ പരാതി. പുന:സംഘടനയുമായി ബന്ധപ്പെട്ടും സുധീരന് അതൃപ്‌തിയുണ്ടായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here