കോട്ടയത്ത് ടിപ്പർ ലോറിക്ക് പിന്നിൽ കാർ ഇടിച്ച് രണ്ട് പേർ മരിച്ചു

നിർമ്മാണം പുരോഗമിക്കുന്ന പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ മണിമല ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിൽ നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിക്ക് പിന്നിൽ കാർ ഇടിച്ച് രണ്ട് പേർ മരിച്ചു.

മരിച്ചത് വാഴൂർ ഇളങ്ങോയി സ്വദേശികളാണ്.സ്ത്രീകൾ ഉൾപ്പെടെയുള്ളവരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. 30 വയസ്സുകാരി രേഷ്മ, 18കാരൻ ഷാരോൺ എന്നിവരാണ് മരിച്ചത്. ഒരാളുടെ നില ഗുരുതരമാണ്.

ചാരുവേലിൽ ബന്ധുവിൻ്റെ വീട്ടിൽ പോയി മടങ്ങി വരും വഴിയാണ് അപകടം. ഉറങ്ങിപോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.റോഡിൻ്റെ എതിർ ദിശയിൽ പാർക്ക് ചെയ്ത ടിപ്പറിലാണ് കാർ ഇടിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News