‘ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ രണ്ടാം പതിപ്പാണ് ആമസോണ്‍’; ആമസോണിനെ തകര്‍ക്കാനുള്ള ശ്രമവുമായി ആര്‍ എസ് എസ് മാസിക പാഞ്ചജന്യ

ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോണിനെ തകര്‍ക്കാനുള്ള ശ്രമവുമായി ആര്‍.എസ്.എസ് മാസികയായ പാഞ്ചജന്യ. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ രണ്ടാം പതിപ്പ് എന്നാണ് ആമസോണിനെ മാസിക വിശേഷിപ്പിക്കുന്നത്. സര്‍ക്കാരിന് കോടിക്കണക്കിന് രൂപ കമ്പനി കൈക്കൂലി നല്‍കിയതായും അടുത്ത മാസം പുറത്തിറങ്ങാനുള്ള പതിപ്പിലെ ലേഖനം ആരോപിക്കുന്നുണ്ട്

പാഞ്ചജന്യ എന്ന ആര്‍എസ്എസ് മാസികയുടെ അടുത്തമാസം പുറത്തിറങ്ങാനിരിക്കുന്ന പതിപ്പിലാണ് ആമസോണിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിക്കുന്നത്. ‘ഈസ്റ്റ് ഇന്ത്യ കമ്പനി 2.0’ എന്ന തലക്കെട്ടോടെയാണ് കവര്‍ സ്റ്റോറി.

18-ാം നൂറ്റാണ്ടില്‍ ഇന്ത്യ പിടിച്ചെടുക്കാന്‍ ഈസ്റ്റ് ഇന്ത്യ കമ്പനി ചെയ്ത അതേ പ്രവൃത്തികള്‍ തന്നെയാണ് ആമസോണിന്റേതെന്ന് ലേഖനത്തില്‍ പറയുന്നു. ഇന്ത്യന്‍ വിപണിയില്‍ ആമസോണ്‍ കുത്തക സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. പൗരന്മാരുടെ സാമ്പത്തിക, രാഷ്ട്രീയ, വ്യക്തിഗത സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന നടപടികള്‍ ആരംഭിച്ചതായും ലേഖനത്തിലുണ്ട്.

വിഡിയോ പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമിനെതിരെയും ലേഖനത്തില്‍ വിമര്‍ശനങ്ങളുണ്ട്. ആമസോണ്‍ പ്രൈമില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകളും വെബ്‌സീരിസുകളും ഇന്ത്യന്‍ സംസ്‌കാരത്തിന് എതിരാണെന്നാണ് ലേഖനം വിമര്‍ശിക്കുന്നത്. ഇന്ത്യയിലെ നിരവധി സ്ഥാപനങ്ങളെ നശിപ്പിക്കാന്‍ ആമസോണ്‍ ശ്രമിച്ചെന്നും അനുകൂല്യങ്ങള്‍ ലഭിക്കാന്‍ രാഷ്ട്രീയക്കാര്‍ക്ക് ഉള്‍പ്പെടെ കൈക്കൂലി നല്‍കിയെന്നും ലേഖനത്തില്‍ പരാമര്‍ശമുണ്ട്.

ആമസോണും ഫ്യൂചര്‍ ഗ്രൂപ്പും തമ്മിലുള്ള തര്‍ക്കം ഉദാഹരണമായി ലേഖനത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നേരത്തെ ആര്‍.എസ്.എസ് സംഘടനയായ സ്വദേശി ജാഗ്രണ്‍ മഞ്ചും ആമസോണിനെതിരെ രംഗത്തെത്തിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News