
മോന്‍സന് പണം കൈമാറിയത് കെ.പി.സി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ സാന്നിധ്യത്തിലെന്ന് തട്ടിപ്പിനിരയായ ഷമീര്‍. കെപിസിസി പ്രസിഡന്റായ ശേഷവും സുധാകരനുമായി മോന്‍സന് അടുത്ത ബന്ധമെന്ന് തട്ടിപ്പിനിരയായ ഷമീര്‍.
തട്ടിപ്പ് സുധാകരനെ അറിയിച്ചിരുന്നു. എന്നാല്‍, സുധാകരന്‍ ഇടപെട്ടില്ലെന്നും ഷമീര്‍ വെളിപ്പെടുത്തി. സര്‍ക്കാര്‍ അന്വേഷണത്തില്‍ പൂര്‍ണതൃപ്തിയുണ്ടെന്നും നീതി ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും ഷമീര്‍ വ്യക്തമാക്കി.
മോന്‍സനെതിരെ പരാതി കൊടുത്ത ആറു പേരില്‍ ഒരാളാണ് ഷമീര്‍. പുരാവസ്തു വില്‍പനക്കാരനെന്ന വ്യാജേന തട്ടിപ്പ് നടത്തിയ കേസില്‍ മോന്‍സണ്‍ മാവുങ്കല്‍ പൊലീസ് കസ്റ്റഡിയിലാണ്.
സുധാകരനോടൊപ്പമുള്ള മോന്‍സണ്‍ മാവുങ്കലിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു. സുധാകരന് മോന്‍സനുമായുള്ള ബന്ധം പുറത്തുവിട്ടത് പരാതിക്കാരാണ്. സുധാകരനെ മോന്‍സണ്‍ ചികിത്സിച്ചെന്നും പരാതിക്കാര്‍ വെളിപ്പെടുത്തി. കോസ്മറ്റോളജിസ്റ്റ് എന്ന് പറഞ്ഞായിരുന്നു സുധാകരനെ ഇയാള്‍ ചികിത്സിച്ചിരുന്നത്.
മോണ്‍സന് വേണ്ടി സുധാകരന്‍ ദില്ലിയില്‍ ഇടപെടലുകള്‍ നടത്തിയിരുന്നതായും പരാതിക്കാര്‍ പറയുന്നു.പത്ത് ദിവസം താമസിച്ചായിരുന്നു ചികിത്സ. സുധാകരന്റെ സാന്നിധ്യത്തില്‍ മോന്‍സന് പണം നല്‍കിയതായും പരാതിക്കാര്‍ പറഞ്ഞു. 25 ലക്ഷം രൂപയാണ് നല്‍കിയതെന്നും പരാതിക്കാര്‍ വെളിപ്പെടുത്തി.
സമൂഹത്തില്‍ വളരെ ഉന്നതസ്ഥാനത്തുള്ള പലര്‍ക്കുമൊപ്പം മോന്‍സണ്‍ അടുപ്പത്തോടെ നില്‍ക്കുന്ന ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നു. പ്രമുഖരായ വ്യക്തിത്വങ്ങളാണ് മോന്‍സണ്‍ മാവുങ്കലിന് സന്ദര്‍ശകരായി ഉണ്ടായിരുന്നത്. ആ സമയത്തുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here