അസം കുടിയൊഴിപ്പിക്കല്‍; അക്രമസംഭവങ്ങള്‍ക്ക് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടാണെന്ന് ആവര്‍ത്തിച്ച് ഹിമന്ത ബിശ്വശര്‍മ്മ

അസമില്‍ കുടിയൊഴിപ്പിക്കലിനിടെ നടന്ന അക്രമസംഭവങ്ങള്‍ക്ക് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടാണെന്ന് ആവര്‍ത്തിച്ച് ആസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ്മ. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിടുകയായിരുന്നുവെന്ന് ഹിമന്ത ശര്‍മ ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട ആറ് പേരുടെ വിവരങ്ങള്‍ അറിയാമെന്നും ഹിമന്ത ബിശ്വ ശര്‍മ്മ അവകാശപ്പെട്ടു.

പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നുവെന്നും, 60 കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്ന സ്ഥലത്ത് 10,000 പേര്‍ എത്തിയതില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പങ്കുണ്ടെന്നും ഹിമന്ത ശര്‍മ വ്യക്തമാക്കി. അസാം ആക്രമണത്തില്‍ രണ്ട് പേരെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഗൂഢാലോചന കുറ്റം ചുമത്തിയാണ് അറസ്റ്റ്. സോന്‍വാ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാന്‍ മമൂദ്, മുന്‍ പഞ്ചായത് പ്രസിഡന്റ് അഷ്മത് അലി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News