ലോകസിനിമയിലെ തന്നെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളാണ് മമ്മൂട്ടി; വാചാലനായി സത്യരാജ്

ലോകസിനിമയിലെ തന്നെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളാണ് മമ്മൂട്ടിയെന്ന് തെന്നിന്ത്യന്‍ താരം സത്യരാജ്. ഫ്ളാഷ് മൂവീസില്‍ എഴുതിയ കുറിപ്പിലാണ് സത്യരാജ് മമ്മൂക്കയെ കുറിച്ച് വാചാലനായത്.

മൂന്ന് നാഷണല്‍ അവാര്‍ഡ് നേടിയ നടനായിട്ടും ഇന്നും വ്യത്യസ്തതകള്‍ക്കായി കൊതിക്കുന്ന ആളാണ് അദ്ദേഹമെന്നും സത്യാരാജ് പറഞ്ഞു. മമ്മൂട്ടി സിനിമകള്‍ തമിഴിലേക്ക് റീമേക്ക് ചെയ്തപ്പോള്‍ അതില്‍ നായകനായിട്ടുളള താരമാണ് സത്യരാജ്. മമ്മൂട്ടിയുടെ ഹിറ്റ്‌ലര്‍ ഉള്‍പ്പെടെയുളള ചിത്രങ്ങളുടെ റീമേക്കില്‍ സത്യരാജായിരുന്നു നായകനായത്.

അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ:

‘ അഭിനേതാവെന്ന നിലയില്‍ ഈ ലോകത്തിന്റെ മുത്താണ് മമ്മൂട്ടി സര്‍. ലോകസിനിമയിലെ തന്നെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളാണ് മമ്മൂട്ടി.
എത്രയോ ഹോളിവുഡ് സിനിമകളും വിദേശ സിനിമകളും ഞാന്‍ കണ്ടിട്ടുണ്ട്.

പക്ഷേ മമ്മൂട്ടി സര്‍ ചെയ്തതുപോലെയുള്ള വ്യത്യസ്ത വേഷങ്ങള്‍ ഹോളിവുഡ് നടന്മാരൊന്നും ചെയ്തിട്ടില്ല. ഹോളിവുഡിലെ മികച്ച നടന്മാരെ ഹോളിവുഡ് മമ്മൂട്ടിയെന്നാണ് വിശേഷിപ്പിക്കേണ്ടത്. മൂന്ന് നാഷണല്‍ അവാര്‍ഡ് നേടിയ നടനായിട്ടും ഇന്നും വ്യത്യസ്തതകള്‍ക്കായി കൊതിക്കുന്ന ആളാണ് അദ്ദേഹം.

ഞാന്‍ മമ്മൂട്ടി സാറിന്റെ സുഹൃത്ത് മാത്രമല്ല ഒരു വലിയ ആരാധകന്‍ കൂടിയാണ്. ബാഹുബലി പോലുളള സിനിമകളെല്ലാം നടന്റെ കരിയറില്‍ വലിയ വഴിത്തിരിവായിരുന്നു.

മമ്മൂട്ടിയുടെ പൂവിന് പൂതിയ പൂന്തെന്നല്‍ എന്ന ചിത്രത്തിന്റെ റീമേക്കിലും സത്യരാജാണ് നായകനായത്. ഈ സിനിമയുടെ സമയത്താണ് മമ്മൂട്ടിയെ പരിചയെപ്പെട്ടത്.’ സത്യരാജ് പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News