യാത്രക്കാർക്ക് ഭീഷണിയായി കോട്ടയം ഈരയിൽ കടവ് റോഡിൽ ഭീമൻ പെരുമ്പാമ്പ്

യാത്രക്കാർക്ക് ഭീഷണിയായി കോട്ടയം ഈരയിൽ കടവ് റോഡിൽ ഭീമൻ പെരുമ്പാമ്പ്. കഴിഞ്ഞ ദിവസം രാത്രിയിലാണ് ഈ റോഡിൽ പെരുമ്പാമ്പിനെ നാട്ടുകാർ കണ്ടത്.

നിരവധി ആളുകൾ പ്രഭാത സായാഹ്ന സവാരിക്കായി ഉപയോഗിക്കുന്ന റോഡിൽ പെരുപാമ്പിനെ കണ്ടത് ഭീതി ഉയർത്തിയിട്ടുണ്ട്.

വൈദ്യുതി പോസ്റ്റുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും റോഡിൽ വെളിച്ചം എത്തിയിട്ടില്ല. ഈ സാഹചര്യത്തിൽ അതീവജാഗ്രത തുടരണമെന്നാണ് കാൽനടയാത്രക്കാർ അടക്കമുള്ളവർക്ക് സമീപവാസികൾ നൽകുന്ന മുന്നറിയിപ്പ്.

മാസങ്ങൾക്ക് മുൻപും പെരുപാമ്പിനെ ഇവിടെ കണ്ടിട്ടുണ്ട്. റോഡ് മുറിച്ച് കടന്ന് ഫുട്പാത്തിലേക്ക് കയറുന്ന പാമ്പിന്റെ വീഡിയോ കാണാം .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News