ഉത്തരേന്ത്യയെ സ്തംഭിപ്പിച്ച് കര്‍ഷകരുടെ ഭാരത് ബന്ദ്

ഉത്തരേന്ത്യയെ സ്തംഭിപ്പിച്ച് കര്‍ഷകരുടെ ഭാരത് ബന്ദ്. ദില്ലി, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ കര്‍ഷകരുടെ ഉപരോധം റോഡ്- റെയില്‍ ഗതാഗതത്തെ സ്തംഭിപ്പിച്ചു. അതേ സമയം തെരഞ്ഞെടുപ്പ് അടുത്തിരിക്കെ യുപിയിലടക്കം കര്‍ഷക പ്രതിഷേധം ആളിക്കത്തുന്നത് ബിജെപിയെ കടുത്ത പ്രതിസന്ധിയില്‍ ആക്കിയിട്ടുണ്ട്.

ദില്ലി, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങള്‍ക്ക് പുറമെ ഉത്തര്‍പ്രദേശ്, ഒഡീഷ, ബംഗാള്‍, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലും കര്‍ഷകര്‍ ദേശീയ പാതകള്‍ ഉപരോധിച്ചതോടെ ഉത്തരേന്ത്യയിലെ പ്രധാനപ്പെട്ട മിക്ക ദേശീയപാതകളിലെയും ഗതാഗതം താറുമാറായി. ദില്ലി-മീററ്റ് ദേശീയപാത, കെ എം പി എക്‌സ്പ്രസ് ഹൈവേ എന്നിവിടങ്ങളില്‍ റോഡ് ഉപരോധം പൂര്‍ണമായിരുന്നു.

ബീഹാറില്‍ ഹാജിപൂര്‍ – മുസാഫിര്‍പൂര്‍ റോഡും ഹരിയാനയിലെ കുരുക്ഷേത്രയില്‍ ദില്ലി – അമൃത്സര്‍ ദേശീയ പാതയും കര്‍ഷകര്‍ ഉപരോധിച്ചു. ആന്ധ്രപ്രദേശിലെ വിജയവാഡയിലും കര്‍ണാടകത്തിലെ ബുര്‍ഗി സെന്‍ട്രല്‍ ബസ് സ്റ്റേഷനിലും ഉപരോധ സമരം നടന്നു. ട്രെയിനുകള്‍ തടഞ്ഞും കര്‍ഷകര്‍ പ്രതിഷേധിച്ചു.

ദില്ലി, സോനിപത്ത്, ഹിസാര്‍, അമ്യത്സര്‍, ഫിറോസ്പൂര്‍ എന്നിവിടങ്ങളില്‍ കര്‍ഷകര്‍ ട്രെയിനുകള്‍ തടഞ്ഞു. പഞ്ചാബില്‍ നിന്നുള്ള 18 ട്രെയിനുകള്‍
റദ്ദാക്കി. ജന്ദര്‍ മന്ദിറില്‍ ഇടത് തൊഴിലാളി സംഘടനകള്‍ മാര്‍ച്ച് നടത്തി.

കിസാന്‍ സഭ നേതാക്കളായ ഹനന്‍ മൊല്ല, അശോക് ധാവളെ, കൃഷ്ണപ്രസാദ്, സിഐടിയു നേതാവ് ഈ ആര്‍ സിന്ധു ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധത്തിന്റെ ഭാഗമായി

പ്രതിപക്ഷ നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, മായാവതി എന്നിവരും കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തി. കര്‍ഷകര്‍ പ്രതിഷേധം വെടിഞ്ഞ് ചര്‍ച്ചക്ക് വരണമെന്ന് കൃഷി മന്ത്രി നരേന്ദ്ര സിങ് തോമാര്‍ ആവശ്യപ്പെട്ടു. അതേ സമയം കര്‍ഷക പ്രതിഷേധം മൂന്നാം ഘട്ടത്തിലേക്ക് കടന്നതോടെ ബിജെപി കൂടുതല്‍ പ്രതിരോധത്തിലായിരിക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News