
തെന്നിന്ത്യന്‍ താരം അനുഷ്‌ക ഷെട്ടിയും പ്രമുഖ തെലുങ്ക് സംവിധായകനും വിവാഹിതരാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. തെലുങ്കില്‍ തന്റെ രണ്ട് ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനെ ചേര്‍ത്താണ് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലാകും വിവാഹമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നേരത്തെ നടന്‍ പ്രഭാസും അനുഷ്‌കയും തമ്മില്‍ പ്രണയത്തിലാണെന്നും ഇരുവരും ഡേറ്റിംഗിലാണെന്നും വൈകാതെ വിവാഹിതരാകുമെന്നുമുള്ള അഭ്യൂഹങ്ങള്‍ പരന്നിരുന്നു.
എന്നാല്‍ ഇവയെല്ലാം നിഷേധിച്ച് താരം തന്നെ രംഗത്ത് വന്നിരുന്നു. അതിന് പിന്നാലെ പുതിയ ഗോസിപ്പുകളും പുറത്തുവന്നിരുന്നു. 39കാരിയായ അനുഷ്‌ക ദുബൈ വ്യവസായിയെ വിവാഹം ചെയ്യാന്‍ പോകുകയാണെന്നായിരുന്നു ഈ വര്‍ഷം ഉയര്‍ന്ന അഭ്യൂഹങ്ങള്‍.
എന്നാല്‍ അതിനോടൊന്നും തന്നെ നടി പ്രതികരിച്ചിരുന്നില്ല. അതേസമയം 2022ല്‍ അനുഷ്‌കയുടെ വിവാഹത്തിന് സാധ്യതയുണ്ടെന്ന് പ്രമുഖ ജ്യോതിഷി പണ്ഡിറ്റ് ജഗന്നാഥ് ഗുരുജി പ്രവചിച്ചിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here