കേരളത്തില്‍ ഹര്‍ത്താല്‍ പൂര്‍ണ്ണം; കെഎസ്ആര്‍ടിസി അവശ്യ സര്‍വീസുകള്‍ നടത്തി

രാജ്യ തലസ്ഥാനത്ത് കര്‍ഷക സമരം ആരംഭിച്ച് പത്ത് മാസം തികയുന്ന ദിവസം കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരെ ഭാരത് ബന്ദിന്റെ ഭാഗമായി സംസ്ഥാനത്ത് നടത്തിയ ഹര്‍ത്താല്‍ പൂര്‍ണ്ണം. ഓഫീസുകളും കടകമ്പോളങ്ങളും തുറക്കാതെ ജനങ്ങള്‍ ഹര്‍ത്താലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ചില സ്വകാര്യ വാഹനങ്ങള്‍ ഒഴികെ ഓട്ടോ ടാക്‌സി തുടങ്ങിയ പൊതു ഗതാഗതം നിരത്തിലിറങ്ങിയില്ല.

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ കര്‍ഷക സംഘടനകളുടെയും തൊഴിലാളി സംഘടനകളുടെയും നേതൃത്വത്തില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. തിരുവനന്തപുരത്ത് രാജ്ഭവന് മുന്നില്‍ സിപി ഐ എം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള പരിപാടി ഉദ്ഘാടനം ചെയ്തു.

സംസ്ഥാനത്ത് പൊതുവേ സമാധാനപരമായിരുന്നു ഹര്‍ത്താല്‍. എങ്ങും അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തില്ല. കോഴിക്കോട് നടന്ന പ്രതിഷേധ പരിപാടി സി ഐ ടി യു സംസ്ഥാന സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്തു.

റെയില്‍വേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും എത്തിയവര്‍ക്ക് പൊലീസും സന്നദ്ദസംഘടനകളും വാഹന സൗകര്യം ഏര്‍പ്പെടുത്തിയിരിന്നു. കെഎസ്ആര്‍ടിസി അവശ്യ സര്‍വീസുകള്‍ നടത്തി.

പ്രാദേശിക മേഖലകളിലും ഹര്‍ത്താല്‍ പൂര്‍ണ്ണമാണ്. ഓരോ പ്രദേശങ്ങളിലും ശക്തമായ പൊലീസ് സന്നാഹം ഏര്‍പ്പെടുത്തിയിരുന്നു. കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ളവര്‍ ഹര്‍ത്താലിന് പിന്തുണ നല്‍കിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News