
കാസർകോട് പളളിക്കരയിൽ നിന്ന് മത്സ്യ ബന്ധനത്തിന് പോയി കാണാതായ ബോട്ടും 6 തൊഴിലാളികളും സുരക്ഷിതരായി തിരിച്ചെത്തി. ഇവർക്കായി കോസ്റ്റൽ പൊലീസും നാട്ടുകാരും തിരച്ചിൽ നടത്തുന്നതിനിടയിലാണ് തിരിച്ചെത്തിയത്.
ബോട്ടുടമ ബാബുവും, 3 മക്കളും, അയൽക്കാരായ രണ്ടു പേരുമാണ് യന്ത്രവൽകൃത ബോട്ടിൽ ഉണ്ടായിരുന്നത്. രാവിലെ 6 മണിക്ക് മത്സ്യ ബന്ധനത്തിന് പോയ ബോട്ട് തിരിച്ചു വരേണ്ട സമയം കഴിഞ്ഞു എത്താതിരുന്നതിനെ തുടർന്നാണ് തിരച്ചിൽ ആരംഭിച്ചത്. ഉച്ചയോടെയാണ് ഇവർ തിരിച്ചെത്തിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here